‘കാമുകി’ എന്നും ഒരു വസന്തകാല ഓര്‍മ്മയാണ്. ഓര്‍മ്മകളില്‍ അവള്‍ക്ക് മഞ്ഞിന്‍റെ നൈര്‍മ്മല്യവും പഞ്ഞിയുടെ മൃദുലതയുമാണ്. തളര്‍ന്ന് പോകുമ്പോള്‍ തല ചായ്ക്കാന്‍ അവളുടെ മടിത്തട്ടുണ്ട്, പൊട്ടിക്കരയുമ്പോള്‍ കണ്ണീര്‍ തുടയ്ക്കാന്‍ അവളുടെ കാര്‍ക്കൂന്തലും. പിന്നെ ഇടനെഞ്ച് തകരുമ്പോള്‍, സ്നേഹത്തിന്‍റെ തലോടല്‍ പകരാനും അവള്‍ മാത്രമേ ഉള്ളൂ.കേട്ടിട്ടെന്താ, ഇതൊക്കെ പണ്ടല്ലേ മോളേ എന്ന് ചോദിക്കണമെന്നുണ്ടോ? എന്നാല്‍ ചോദിക്കണ്ട. പണ്ടത്തെ കാര്യം തന്നെയാ പറയുന്നതും. ഒരു കാലമുണ്ടായിരുന്നു മലയാളത്തിലെ നല്ല പ്രേമത്തിനും നല്ല കാമുകിമാര്‍ക്കും, അവര്‍ ചോര കൊണ്ട് പ്രണയം മനസിലെഴുതിയവരായിരുന്നു.മലയാള സിനിമയെടുക്കുകയാണെങ്കില്‍ ഇതിന്‍റെ ഉത്തമ ദൃഷ്ടാന്തം നമുക്ക് കാണാം. ചെമ്മീനിലെ കറുത്തമ്മയെ നമുക്കാര്‍ക്കും മറക്കാനേ കഴിയില്ല. അച്‌ഛന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹത്തിനു തലകുനിക്കുമ്പോളും അവളുടെ മനസ്സില്‍ നിന്ന് പരീക്കുട്ടി ഇറങ്ങിപോയിരുന്നില്ല. വിവാഹം കഴിഞ്ഞ് അമ്മയായിട്ടും മനസ്സിലെ പ്രണയം കൂടുതല്‍ തീവ്രമാകുകയായിരുന്നു. അവസാനം പ്രണയത്തിനു വേണ്ടി, അതിന്‍റെ പവിത്രതയ്ക്കുവേണ്ടിയാണ് അവള്‍ മരിക്കുന്നത്.അതിനിര്‍മ്മലമായ ആ പ്രണയകാലം ഇനി മലയാളത്തില്‍ വരുമോ? കാനനഛായയില്‍ കാമുകനൊപ്പം ആട് മേയ്ക്കാന്‍ ഇനി എന്നാണ് പെണ്ണേ നീ ഒക്കെ പോകുക. വെറുതെ കൊതിക്കാം എന്നേ ഉള്ളൂ. കീബോര്‍ഡുകളില്‍ വിരലമര്‍ത്തുമ്പോള്‍ പ്രണയം വിടരുകയും ഡിലീറ്റ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ അത് ഇല്ലതാവുകയും ചെയ്യുന്ന കാപട്യം നിറഞ്ഞ ലോകത്ത് എങ്ങനെ ആത്മാര്‍ത്ഥമായി പ്രണയിക്കും?പ്രണയം നൊമ്പരമാണ്, നല്ല കാമുകനാകാനും, നല്ല കാമുകിയാകാനും ഒരു നല്ല പ്രണയം തുടങ്ങാന്‍ കാത്തിരിക്കുന്ന വിശുദ്ധകാമുകര്‍ക്കും. |