പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > ‘ചിത്ര വിവാദം‘ ജയിച്ച് ബ്രൂണി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
‘ചിത്ര വിവാദം‘ ജയിച്ച് ബ്രൂണി
PRO
സര്‍ക്കോസിയെയും തന്‍റെ മുപ്പത് കാമുകന്‍‌മാരെയും കുറിച്ച് പാടിയ ബ്രൂണി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ആ വാര്‍ത്താ പ്രാധാന്യത്തോടെ തന്നെ തന്‍റെ ആല്‍ബം ‘ആസ് ഇഫ് നത്തിങ്ങ് ഹാപ്പന്‍ഡ്’വിറ്റഴിക്കുകയും ചെയ്തു. ഇപ്പോഴിതാ ഒരു കേസിലെ വിജയമാണ് ബ്രൂണിയെ വീണ്ടും വാര്‍ത്തകളില്‍ എത്തിക്കുന്നത്.

ഫ്രാന്‍സിന്‍റെ പ്രഥമ വനിത കേസുമായി മുന്നേറിയത് തന്‍റെ നഗ്നചിത്രം അനുമതിയില്ലാതെ ബാഗില്‍ പ്രിന്‍റുചെയ്തു വിറ്റഴിച്ച വസ്ത്രനിര്‍മ്മാണ കമ്പനിക്ക് എതിരെയാണ്. കേസില്‍ ബ്രൂണി വിജയിക്കുകയും ചെയ്തു.

നഷ്ടപരിഹാരമായി ലഭിക്കുന്ന പണം ആഡംബരത്തിന് ഉപയോഗിക്കില്ല എന്നാണ് ബ്രൂണി തീരുമാനിച്ചിരിക്കുന്നത്. നഷ്ടപരിഹാരം ലഭിക്കുന്ന തുക പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കു നല്‍കുമെന്ന് ഫ്രാന്‍സിന്‍റെ പ്രഥമ വനിത വ്യക്തമാക്കി കഴിഞ്ഞു.

സൂപ്പര്‍ മോഡലായി കത്തിനിന്ന കാലത്തെ ബ്രൂണിയുടെ ചിത്രമാണ് ഇത്. തന്‍റെ അനുമതിയില്ലാതെ ചിത്രം പ്രിന്‍റ്ചെയ്ത വസ്ത്ര നിര്‍മ്മാണ കമ്പനിയായ വെന്‍റര്‍ പാര്‍ഡനില്‍ നിന്ന് 125,000 യൂറോ ആവശ്യപ്പെട്ടാണ് ബ്രൂണി കോടതിയെ സമീപിച്ചത്.

40000 യൂറോ ( 56,200 ഡോളര്‍)യാണ് കോടതി ബ്രൂണിക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പാര്‍ഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ള 5500 ബാഗുകള്‍ നശിപ്പിച്ചു കളയുമെന്നും കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പൊന്നായാല്‍ പെണ്ണു വേണം!
മൊബൈല്‍ എന്ന വില്ലന്‍
ഐടിലോകത്തിലെ സ്ത്രീ
സ്റ്റൈലായി ഒരുങ്ങാന്‍
തീരാത്ത സാരിക്കാലം
വളകിലുക്കം കേള്‍ക്കണല്ലോ....