പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > പൊന്നായാല്‍ പെണ്ണു വേണം!
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പൊന്നായാല്‍ പെണ്ണു വേണം!
IFM
ശ്ശെ! പെണ്ണായാല്‍ പൊന്നു വേണമെന്നല്ലേ? തെറ്റിയതല്ല സഖാവേ, തെറ്റിച്ചതാ. ചുമ്മാ എന്തിനാ തെറ്റിച്ചതെന്നോ? എന്നാല്‍ പറയാം. ഈ പൊന്നും പെണ്ണും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. ഒരു പെണ്‍കുഞ്ഞ് ജനിച്ചാല്‍ 28 മുതല്‍ തുടങ്ങുകയാണ് അവളുടെ പൊന്നുമായുള്ള ബന്ധം. അവള്‍ വളരുന്നതിനൊപ്പം പൊന്നുമായുള്ള ബന്ധവും ദൃഢമായിക്കൊണ്ടിരിക്കും.

പൊന്നിന് പവന്‍ വില പതിനായിരം കടന്നിട്ടും പെണ്ണും പൊന്നും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുകയാണ് ചെയ്തത്. വിവാഹപ്പന്തലില്‍ മുമ്പത്തെക്കാളേറെ ആടയാഭരണങ്ങളുമായി അവള്‍ ഇന്നും ലജ്ജാവിവശയായി നില്‍ക്കാറുമുണ്ട്. വിവാഹദിവസം സര്‍വ്വാഭരണവിഭൂഷിതയായി മണ്ഡപത്തില്‍ നില്ക്കുമ്പോള്‍ അവള്‍ ചിലപ്പോള്‍ അറിയുന്നുണ്ടാകുന്നില്ല, പെണ്ണായത് കൊണ്ടല്ല പൊന്നിന്റെ കനമേറിയതിനാലാണ് തന്‍റെ കഴുത്തില്‍ താലി വീണതെന്ന്.

നിറപ്പകിട്ടാര്‍ന്ന ചിത്രങ്ങള്‍ മനസ്സിലൂടെ കടന്ന് പോകുമ്പോള്‍ കരിഞ്ഞ് കരുവാളിച്ച പല മുഖങ്ങളും നമ്മള്‍ ഓര്‍ക്കാറില്ല. വിവഹപ്പന്തലില്‍ മകളെ അണിയിച്ചൊരുക്കാന്‍ കടബാധ്യത കൂട്ടുന്ന പിതാവ് ചിലപ്പോഴൊക്കെ അവസാനം ഒരു മുഴം കയറും വാങ്ങാറില്ലേ? പക്ഷേ ഇതിനു കാരണക്കാരി പലപ്പോഴും വേറൊരു പെണ്മനസ് ആകാനുള്ള സാധ്യതയും കൂടുതലാണ്.

അടുത്തകാലത്ത് വര്‍ദ്ധിച്ചു വന്ന സ്ത്രീധനഭ്രമം തന്നെയാണ് ഉദേശിച്ചത്. എന്‍റെ സുഹൃത്ത് ഈയിടെ ഒരു കാര്യം പറഞ്ഞു. വീടിന്‍റെ അടുത്ത് വിവാഹപ്രായമെത്തിയ ഒരു സുന്ദരന്‍ പയ്യന്‍ ഉണ്ട്. വിവരവും വിദ്യാഭ്യാസവും സൌന്ദര്യവും കൈമുതലായുള്ളവന്‍. ജോലി ആര്‍മിയില്‍‍. കല്യാണാലോചനകള്‍ പലത് വന്നു. ചില പെണ്‍കുട്ടികളെയൊക്കെ പയ്യന് ബോധിക്കുകയും ചെയ്തു.

പക്ഷേ ഇവിടെ വില്ലന്‍ വേഷം അണിഞ്ഞത് പയ്യന്‍റെ അമ്മയായിരുന്നു. അവര്‍ക്ക്, മരുമകളെ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. 150 പവനും ഒരു കാറും ഒരു വീടും വേണമത്രേ. ഇല്ലെങ്കില്‍ പെണ്ണിനെ വേണ്ട. നാടിനെ സേവിക്കുന്ന മകന് ഇതൊക്കെ കിട്ടാന്‍ പരിപൂര്‍ണ അര്‍ഹതയുണ്ടെന്നുമാ‍ണ് അമ്മവാദം. ഏതായാലും പയ്യന് ഇതുവരെ കെട്ടാന്‍ പെണ്ണിനെയൊന്നും കിട്ടിയില്ല. പെണ്ണിനെ കണ്ട് മടുത്ത പയ്യന്‍ അനിശ്ചിതകാലത്തേക്ക് വീട് വിട്ടതായാണ് വാര്‍ത്ത.

കാര്യം ഇങ്ങനെയൊക്കെയണെങ്കിലും അമ്മയെന്ന പെണ്ണ് വഴങ്ങുന്ന മട്ടില്ല. പല അമ്മമാരും ഈ നിലപട് സ്വികരിച്ചിരിക്കുന്നത് കൊണ്ട് കേരളത്തിലെ സുമുഖന്മാരൊക്കെ വിവാഹപ്രതിസന്ധിയിലായെന്നാണ് കേള്‍വി. സ്
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മൊബൈല്‍ എന്ന വില്ലന്‍
ഐടിലോകത്തിലെ സ്ത്രീ
സ്റ്റൈലായി ഒരുങ്ങാന്‍
തീരാത്ത സാരിക്കാലം
വളകിലുക്കം കേള്‍ക്കണല്ലോ....
ഹെയര്‍സ്റ്റൈല്‍’ ആമി മോശം