തിരക്ക് പിടിച്ച ആധുനിക ലോകത്തിന്‍റെ ഇടനാഴികളില്‍ അല്പം റിലാക്സ്, സമയലാഭം, സ്‌പീഡ് കമ്മ്യൂണിക്കേഷന്‍. ഇതൊക്കെയായിരുന്നു ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മൊബൈല്‍ എന്ന വിപ്ലവകാരി കൊണ്ട് വന്നത്. ആദ്യമൊക്കെ സംസാരിക്കാന്‍ മാത്രമായിരുന്നെങ്കില്‍ പിന്നെ പാട്ട് കേള്‍ക്കാമെന്നായി, ഫോട്ടോ എടുക്കാമെന്നായി, പിന്നെ പിന്നെ കാണുന്നതും കേള്‍ക്കുന്നതും പിടിച്ചെടുത്ത് നാട്ടുകാരെ ‘ആസ്വാദകരാക്കാ’ ന്‍ പറ്റുന്ന അവസ്ഥയായി. പതുക്കെയാണെങ്കിലും മൊബൈലിലെ ക്യാമറ പോലെയുള്ള അത്യാധുനിക സങ്കേതങ്ങള്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ വില്ലത്തരം കാട്ടി തുടങ്ങി. സ്ത്രീകള്‍ ട്രെയിനില്‍ കിടന്ന് ഉറങ്ങുമ്പോള്‍ പോലും ക്യാമറയുടെ വില്ലന്‍ കണ്ണുകള്‍ സ്വകാര്യതയെ ഒപ്പിയെടുത്തു തുടങ്ങി. ഇപ്പോള്‍ കേരളത്തില്‍ വസ്ത്രത്തിന്‍റെ സ്വാഭാവികമായ സ്ഥാനമാറ്റം പോലും ക്യാമറയുടെ വിരുതന്‍ കണ്ണുകളില്‍ എത്താമെന്നും അത് മറ്റ് പലരീതിയിലും പ്രചരിക്കാമെന്നും ഉള്ള അവസ്ഥയായി.കൈവെള്ളയില്‍ ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ കിടന്നവന്‍ പെട്ടെന്ന് തന്നെ വില്ലനായി. ഒരു പക്ഷേ, ആധുനിക ലോകത്തില്‍ ആത്മഹത്യക്ക് പ്രേരണ നല്‍കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്ന ഐ ടി ഉപകരണം മൊബൈലായിരിക്കും. ഇതിന് ഉത്തമ ദൃഷ്ടാന്തമാണ് അമ്പലപ്പുഴ സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ക്ലാസ്സുമുറിയില്‍ ആത്മഹത്യ ചെയ്ത സംഭവം.പിറകെ തന്നെ സര്‍ക്കാര്‍ പ്രസ്താവനകളും ഉത്തരവുകളും വന്നു. അത് മുഴുവനും തന്നെ കലാലയങ്ങളില്‍ മൊബൈല്‍ നിരോധിക്കുന്നതിനെക്കുറിച്ചായിരുന്നു. ഇതിനു മുമ്പ് ഹൈക്കോടതി ഒരു പരാമര്‍ശം കൊണ്ടുവന്നിരുന്നു. പക്ഷേ അന്ന് അത് ആരും കാര്യമായെടുത്തില്ല. ആപത്ത് വരുമ്പോള്‍ മാത്രമാണല്ലോ നമ്മള്‍ പ്രതിരോധത്തെക്കുറിച്ച് ചിന്തിക്കുന്നത്. പിന്നീട് സൌകര്യപൂര്‍വം മറക്കാനും നമ്മള്‍ ശ്രമിക്കും.ഇന്ന് മൊബൈല്‍ ഫോണ്‍ വിദ്യാലയങ്ങളില്‍ കൊണ്ട് വരുന്നത് നിരോധിച്ചിട്ടുണ്ട്. എങ്കിലും പല വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഇതിനെ കാര്യമായിട്ടെടുത്തിട്ടില്ല. ട്യൂഷനുണ്ടെങ്കില്‍, സ്‌പെഷ്യല്‍ ക്ലാസ്സ് ഉണ്ടെങ്കില്‍ വീട്ടിലേക്ക് വിളിച്ചുപറയാന്‍ മൊബൈല്‍ ഫോണിന്‍റെ ആവശ്യമുണ്ടോ? അതിനല്ലേ, പെട്ടിക്കടകളിലടക്കം കോയിന്‍ ബോക്‌സ് വെച്ചിരിക്കുന്നത്.അപ്പോള്‍ ചുരുക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ ആവശ്യത്തിനല്ല, ആര്‍ഭാടത്തിനാണ് എന്ന് പറയാന്‍ ആ |