ചില കാര്യങ്ങള്‍ മനസ്സില്‍ വച്ചാല്‍ ഫാഷനില്‍ എപ്പോഴും പുറകിലായിപ്പോകുന്നത് ഒഴിവാക്കാം. ഇതാ ചില കാര്യങ്ങള്‍.സ്ലിം ആയി തോന്നാന്‍ ശരീരത്തില്‍ ഒട്ടികിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. അയഞ്ഞ വസ്ത്രങ്ങള്‍ കൂടുതല്‍ വണ്ണം തോന്നിക്കും. തടിച്ച കൈകള്‍ ഉള്ളവര്‍ കട്ടിയുള്ള തുണികള്‍ ഒഴിവാക്കുക.കയ്യില്‍ ഒട്ടിക്കിടക്കുന്ന സ്ലീവുകളും ഒഴിവാക്കുക.മൃദുലവും ഒഴുകി കിടക്കുന്നതും ശരീരത്തോട് ഒട്ടിയതുമായ വസ്ത്രമാണ് സുന്ദരിയായ സ്ത്രീക്ക് വേണ്ടത്. കടുത്ത പ്രിന്റുകള്‍ ഒഴിവാക്കുക.കാലുകള്‍ക്ക് കൂടുതല്‍ നീളം തോന്നിക്കാന്‍ ഒരേ നിറത്തിലുള്ള സ്കര്‍ട്ട്, ടൈറ്റ്സ്, ഷൂസ്, എന്നിവ ധരിച്ചാല്‍ മതി. ചെറിയ ആഭരണങ്ങള്‍ ധരിക്കുക. നല്ല പൊക്കമുണ്ടോ? തട്ടുകളായിതിരിച്ച സ്കര്‍ട്ടും ചുറ്റും ഫ്രില്ലുകള്‍ ഉള്ള ബോട്ടവും നന്നായിണങ്ങും. തടിച്ച മാറിടമുള്ളവര്‍ക്ക് കടുംനിറമുള്ള വീ-നെക്ക് ടോപ്പുകള്‍ നന്നായി ഇണങ്ങും. നീളമുള്ള കാലുകളുള്ളവര്‍ ജീന്‍സും സ്ലാക്കുമൊക്കെ അരക്കെട്ട് തുടങ്ങുന്ന ഭാഗത്തായി ധരിക്കുക. ഇവര്‍ക്ക് ലോ-വെയിസ്റ്റ് ജീന്‍സ് ഇണങ്ങും. കുറുകിയ അരക്കെട്ട് ഉള്ളവര്‍ക്ക് റ്റോള്‍-കട്ട് ടീസ് നന്നായി ഇണങ്ങും. ടോപ്പിന്റെ നിറത്തിന് ഇണങ്ങുന്ന ബെല്‍റ്റ് ധരിക്കുക. അരക്കെട്ടിന്റെ പിന്‍ഭാഗം മൂടുന്ന ജാക്കറ്റുകള്‍ നന്നണ്. അരക്കെട്ട് ഒതുക്കമില്ലാത്തവര്‍ കഴുത്ത് മൂടുന്ന നെക്ക്ലേസുകളോ ആഭരണങ്ങളോ ഉപയോഗിക്കുക. ഷോല്‍ഡര്‍ പാഡുകള്‍ ഉപയോഗിക്കുക. കുറുകിയ കാലുകളാണോ? ടീ ഷര്‍ട്ടോ ഷര്‍ട്ടോ കോണ്‍ട്രാസ്റ്റ് കളര്‍ പാന്റ്സുകള്‍ക്കൊപ്പം ധരിക്കുക.സ്ലിം ആയി തോന്നണോ? ഒരേ കളര്‍ ടോപ്പും ബോട്ടവും ധരിക്കുക. തടിച്ച അരക്കെട്ടാണെങ്കില്‍ ബെല്‍റ്റ് ധരിക്കരുത്.ആഭരണങ്ങള്‍ മിതമായി ധരിക്കുക. വീതിയുള്ള ചുമലുകളുള്ളവര്‍ക്ക് തുറന്ന കഴുത്തും ഷോര്‍ട്ട് സ്ലീവും ആണ് ചേരുക. ലളിതമായി വസ്ത്രം ധരിക്കുക. |