പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > വളകിലുക്കം കേള്‍ക്കണല്ലോ....
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വളകിലുക്കം കേള്‍ക്കണല്ലോ....
IFMIFM
ഉത്സവത്തിന് ചിന്തിക്കടകളും വച്ചുവാണിഭക്കാരെയും തിരഞ്ഞു നടന്നൊരു കാലമുണ്ടായിരുന്നു വളവാങ്ങാന്‍. അന്നൊക്കെ ഉത്സവവും പെരുനാളും വരാന്‍ കാത്തിരിക്കും. ഇപ്പൊഴോ...കടയില്‍ പോയാല്‍ പല നിറത്തില്‍ പലതരത്തില്‍ വളകളുടെ വര്‍ണ്ണപ്രപഞ്ചം തന്നെയാണ്‌.

കുപ്പിവളകള്‍ മാത്രമല്ല ലോഹത്തിലും ചണത്തിലും തടിയിലും ഫൈബറിലും തീര്‍ത്ത വളകളും വൈവിദ്ധ്യം തീര്‍ക്കുന്നു. ഉത്തരേന്ത്യന്‍, തായ്‌ലന്‍റ് വളകള്‍ക്ക് നല്ല ഡിമാന്‍ഡാണ്‍. ഉത്തരേന്ത്യയില്‍ നിന്നെത്തുന്നത്‌ മിക്കതും ഫൈബര്‍ വളകളാണ്‌. വീതികൂടിയ ഇവയില്‍ കണ്ണാടിത്തുണ്ടുകളും സ്റ്റോണൂം ഇനാമലുമൊക്കെ നിറച്ച്‌ ഭംഗി പകരുന്നു.

കളിമണ്ണില്‍ നിന്ന്‌ സംസ്കരിച്ചെടുക്കുന്ന മഡ്കികൊണ്ട്‌ നിര്‍മ്മിച്ച്‌ മെറ്റല്‍ക്കളറും നിറങ്ങളും പൂശി എത്തുന്ന രാജസ്ഥാനി വളകളാണ്‌ വിപണിയില്‍ കൂടുതല്‍ ചിലവാകുന്ന മറ്റൊരിനം. പൊതുവെ വിലക്കുറവാണ്‌ ഇവക്ക്‌ എന്നതാണ്‌ മറ്റൊരു ആകര്‍ഷണീയത. ലോഹത്തില്‍ സ്റ്റോണൂം മുത്തും കിലുക്കങ്ങളും നിറഞ്ഞ ഹാങ്ങിംഗ്‌ വളകള്‍ക്കും പ്രിയം ഏറെയാണ്‌.

കല്ലുവച്ച വളകള്‍ക്കിടയിലും വശങ്ങളിലും അണിയാനും ഹാങ്ങിംഗ്‌ വളകള്‍ ഇവര്‍ തെരഞ്ഞെടുക്കുന്നു. പാര്‍ട്ടികള്‍ക്കും വിവാഹങ്ങളിലുമൊക്കെ ധരിക്കാന്‍ സ്വര്‍ണ്ണവളകള്‍ ഔട്ട്‌ ഓഫ്‌ ഫാഷനാണ്‌. അലൂമിനിയം വളകള്‍ക്കു മേല്‍ ലക്വര്‍ കളറും ചായവും പൂശി പോളീഷ്‌ ചെയ്തു ഭംഗിയാക്കുന്ന ലക്വര്‍ വളകളും ആഘോഷ വേളകള്‍ക്‌ക്‍കു പ്രിയം. വില നൂറുമുതല്‍ ആയിരത്തിനു മേലേ പോകുന്നവയാണ്‌ ഇവ.

ജോധാ അക്ബര്‍ സൃഷ്ടിച്ച ആന്റിക്‌ തരംഗം ഇപ്പോഴും തീര്‍ത്തും അപ്രത്യക്ഷമായിട്ടില്ല. ആഘോഷങ്ങള്‍ക്ക്‌ വസ്ത്രങ്ങള്‍ക്ക്‌ ഇണങ്ങുന്ന കുന്തന്‍ സെറ്റുകള്‍ തന്നെ പ്രിയങ്കരം. ഇവക്കു പുറമൃ ബ്ലാക്ക്‌ മെറ്റല്‍, ഡള്‍ഗോള്‍ഡ്‌, വൈറ്റ്മെറ്റല്‍, കോപ്പര്‍ വളകളും സുലഭം. ചണനൂലിലും വളയിലെ ചില അത്ഭുതങ്ങള്‍ കാണാം. കണ്ടാല്‍ ചണനൂലെന്നു തോന്നാത്ത ഈ വീതി വളകള്‍ നിരവധി ഡിസൈനുകളില്‍ വിപണിയിലുണ്ട്‌. ഇവക്കു ചേരുന്ന മറ്റ്‌ ആക്സസറീസും ലഭ്യമാണ്‌.

കുപ്പിവളക്കാലവും തീര്‍ത്തും അസ്തമിച്ചിച്ചില്ല. അല്‍പ്പം മോഡേണ്‍ വേഷങ്ങള്‍ക്കൊപ്പം കൈനിറയെ കുപ്പിവളകള്‍ അണിഞ്ഞു ചെത്തിനടക്കുന്നതും പുതിയ കാലത്തിന്റെ ഇഷ്ടങ്ങളിലൊന്നാണ്‌. ഇവക്കു പുറമേ പലതരം മിനുക്കുകള്‍ പൂശിയതും ഡിസൈനുകള്‍ ഉള്ളതുമായ കുപ്പിവളകളും ലഭിക്കും. വിലയുടെ കാര്യത്തില്‍ കയ്യിലൊതുങ്ങും എന്നതു തന്നെയാണ്‌ കുപ്പിവളയെ എന്നും പ്രിയങ്കരിയാക്കുന്നത്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഹെയര്‍സ്റ്റൈല്‍’ ആമി മോശം
തൊഴില്‍ സ്ഥലത്ത് പീഡന ശ്രമമോ?
സിസ്റ്റിക് ഫൈബ്രോസിസും ഈസ്ട്രജനും
പ്ലാന്‍ ചെയ്യാം ഷോപ്പിംഗും
കുട്ടികളിലെ കൊളസ്ട്രോള്‍ ചെറുക്കാം
ശാന്തതയിലേക്കുള്ള വാതില്‍