വനിതാ ജോലിക്കാരിക്ക് ശമ്പള വര്‍ദ്ധനയോ സ്ഥാനക്കയറ്റമോ ഉണ്ടാവുമ്പോഴാണ് സാധാരണ ലൈംഗികാപവാദ പ്രചാരണം ഉണ്ടാവുന്നത്. ഈ അവസരത്തില്‍ വേണ്ട രീതിയില്‍ പ്രതികരിച്ച് സ്വന്തം മുന്നേറ്റം ഉയര്‍ത്തിക്കാട്ടുകയാണ് വനിതകള്‍ ചെയ്യേണ്ടത്.ബോസിന്‍റെയോ സഹപ്രവര്‍ത്തകരുടെയോ പക്കല്‍ നിന്ന് ലൈംഗിക പീഡനം അനുഭവിക്കേണ്ടി വരുന്ന വനിതകളുമുണ്ട്. ലൈംഗിക ചുവയുള്ള സംസാരം, സ്പര്‍ശനം എന്നിവയിലൂടെ കീഴ്പ്പെടുത്താനുള്ള ശ്രമമായിരിക്കും നടക്കുന്നത്. ലൈംഗിക വിചാര സാഫല്യത്തിനെക്കാള്‍ പുരുഷ മേല്‍ക്കോയ്മ സ്ഥാപിക്കുകയായിരിക്കും ഇതിന്‍റെ മാനസിക തലം.ലൈംഗിക ചുവയുള്ള സംസാരങ്ങള്‍ വേണ്ടെന്ന് കര്‍ശനമായി പറയാം. സ്പര്‍ശനം ഇഷ്ടമല്ലെന്ന് വെട്ടിത്തുറന്ന് പറയാന്‍ സാധിക്കണം. ഇത്തരത്തിലുള്ള സംസാരങ്ങള്‍ റിക്കോഡ് ചെയ്ത ശേഷം സഹപ്രവര്‍ത്തകരെ കേള്‍പ്പിക്കുമെന്ന ഭീഷണിയുമാവാം. ഇത്തരം ഇടങ്ങളില്‍ മാനസികമായി തീരെ പൊരുത്തപ്പെടാന്‍ സാധിച്ചില്ല എങ്കില്‍ മേലധികാരികളെ വിവരം അറിയിച്ച ശേഷം ജോലിയില്‍ നിന്ന് മാറി നില്‍ക്കുകയും ആവാം. |