പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > തൊഴില്‍ സ്ഥലത്ത് പീഡന ശ്രമമോ?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തൊഴില്‍ സ്ഥലത്ത് പീഡന ശ്രമമോ?
പ്രീതി നായര്‍
WD
സ്ത്രീകളെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നു എന്ന പരാതികള്‍ക്ക് സ്ത്രീ തൊഴിലാളികളോളം തന്നെ പഴക്കം കാണും. പീഡനശ്രമങ്ങള്‍ മുളയിലേ നുള്ളിക്കളയാന്‍ ഇന്നത്തെ സ്ത്രീകള്‍ ശ്രദ്ധാലുക്കളാവേണ്ടതുണ്ട്.

ഇന്നത്തെ ഹൈടെക് ഓഫീസിലായാലും അല്ലാത്തിടത്തായും സ്ത്രീയെ സ്വന്തം സ്വാധീനത്തിനു കീഴില്‍ നിര്‍ത്താ‍നാണ് പുരുഷന്‍‌മാര്‍ ഇഷ്ടപ്പെടുക. അതിന് സാധിച്ചില്ല എങ്കില്‍ പലതരത്തിലുള്ള പീഡനമുറകള്‍ക്ക് നേരിട്ടും അല്ലാതെയും വനിതകള്‍ ഇരയാവുന്നു.

ഓഫീസില്‍ എണ്ണത്തില്‍ കൂടുതല്‍ സ്ത്രീകളാണെങ്കിലും പുരുഷ മേധാവിത്വം അംഗീകരിച്ചു കഴിഞ്ഞാല്‍ പ്രശ്നമില്ല. ഇല്ലായെങ്കിലോ, സ്ത്രീകള്‍ക്കെതിരെ ആരോപണങ്ങളാവും ആദ്യ പടി. ലൈംഗിക ആരോപണത്തിലേക്ക് പുരുഷ പക്ഷം കടക്കുമ്പോഴേക്കും സ്ത്രീകള്‍ തലകുമ്പിട്ട് മത്സരം ഒഴിവാക്കുകയാണ് പതിവ്.

ഇത്തരത്തില്‍ തല താഴ്ത്തേണ്ടതുണ്ടോ? അരുതാത്തത് പറയുന്നവരോട് ‘എന്തിന് ഇത്തരത്തില്‍ പറഞ്ഞു നടക്കുന്നു’ എന്ന് പരസ്യമായി ചോദിക്കാന്‍ കഴിവുണ്ടെങ്കിലോ പരസ്യമായി തന്നെ തമാശയുടെ മേമ്പൊടി ചാലിച്ച് ഇതെ കുറിച്ച് അഭിപ്രായം പറയാനുള്ള കഴിവ് ഉണ്ടെങ്കിലോ അപവാദപ്രചാരണക്കാരുടെ നാവടക്കാന്‍ സാധിക്കുമല്ലോ.
1 | 2  >>  
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സിസ്റ്റിക് ഫൈബ്രോസിസും ഈസ്ട്രജനും
പ്ലാന്‍ ചെയ്യാം ഷോപ്പിംഗും
കുട്ടികളിലെ കൊളസ്ട്രോള്‍ ചെറുക്കാം
ശാന്തതയിലേക്കുള്ള വാതില്‍
മദ്യപാനത്തിലേക്ക് ഒരു പെണ്‍ചുവട്
പാപരാസികളെ കുടുക്കാന്‍ ബ്രിട്നി