ജീവന് ഭീഷണിയാവുന്ന രോഗങ്ങളിലൊന്നാണ് സിസ്റ്റിക് ഫൈബ്രോസിസ്. ഈ പാരമ്പര്യ രോഗം കഫവര്‍ദ്ധനമൂലമാണ് ഉണ്ടാവുന്നത്. ശ്വാസകോശത്തിലും മറ്റ് ആന്തരവായവങ്ങളിലും വേദനയും മറ്റ് അസ്വസ്ഥതകളും നല്‍കുന്ന ഈ രോഗാവസ്ഥ പലപ്പോഴും അതികഠിനമാണ്. സിസ്റ്റിക് ഫൈബ്രോസിസ് മൂലമുണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ സ്ത്രീകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിഷമം ഉണ്ടാക്കുന്നത്.സിസ്റ്റിക് ഫൈബ്രോസിസ് സ്ത്രീകളെ മാത്രം ഇത്രയേറെ അസ്വസ്ഥരാക്കാന്‍ കാരണമെന്തെന്ന് നോര്‍ത്ത് കരോലീന സര്‍വകലാശാലയിലെ ഗവേഷകര്‍ പഠന വിധേയമാക്കി. ഇതിനുകാരണം ഈസ്ട്രജന്‍ ഹോര്‍മോണ്‍ ആണെന്ന നിഗമനത്തിലാണ് അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.അണ്ഡോല്‍പ്പാദന സമയത്ത് സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതാണ് സിസ്റ്റിക് ഫൈബ്രോസിസ് കൂടുതല്‍ വഷളാവാന്‍ കാരണമെന്ന് ഗവേഷകര്‍ പറയുന്നു. ഇത് തന്നെയാണ് പുരുഷന്‍മാരില്‍ രോഗം വളരെ ബുദ്ധിമുട്ടുണ്ടാക്കാത്തതെന്നും പഠനം നടത്തിയവര്‍ കരുതുന്നു.ഈസ്ട്രജന്‍ നില കുറയ്ക്കാന്‍ സഹായിക്കുന്ന ടാമോക്സിഫെന്‍ പോലെയുള്ള മരുന്നുകള്‍ സ്ത്രീകളില്‍ സിസ്റ്റിക് ഫൈബ്രോസിന്‍റെ അസ്വസ്ഥതകള്‍ കുറയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു. |