പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > കുട്ടികളിലെ കൊളസ്ട്രോള്‍ ചെറുക്കാം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കുട്ടികളിലെ കൊളസ്ട്രോള്‍ ചെറുക്കാം
IFMIFM
കുട്ടികളില്‍ കൊളസ്ട്രോളോ എന്നു ചോദിക്കേണ്ട. ജീവിത ശൈലി രോഗങ്ങളില്‍ ഒന്നാമതു തന്നെ നില്‍ക്കുന്ന കൊളസ്ട്രോള്‍ നിങ്ങളുടെ കുട്ടിക്കും ഉണ്ടാകാം. കുട്ടിക്ക് നല്ല തടിയുണ്ട്, അല്ലെങ്കില്‍ കുടുംബത്തിന് കൊളസ്ട്രോള്‍ പശ്ചാത്തലമുണ്ട് എങ്കില്‍ കുട്ടികളിലും കൊളസ്ട്രോള്‍ പരിശോധന നടത്താം.

ഓടിക്കളിയില്ലാത്ത ഫ്ലാറ്റിലെ ബാല്യങ്ങള്‍ക്ക് രോഗം വരുന്നതില്‍ അത്ഭുതമില്ല. കമ്പ്യൂട്ടര്‍ ഗെയിം, ഇന്‍റര്‍നെറ്റിലെ സൌഹൃദക്കൂട്ടായ്മളും ഇന്‍‌ഫോടെയിന്‍‌മെന്‍റിന്‍റെ പേരില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളും തന്നെയാണ് പ്രതിക്കൂട്ടില്‍.

രണ്ടുവയസ്സിനു താഴെ ആഹാര ക്രമീകരണം കുട്ടികളില്‍ ആവശ്യമില്ല. മസ്തിഷ്ക വികാസത്തിനും മറ്റു ധാരാളം കൊഴുപ്പു വേണ്ട സമയമാണ് ഇത്. പാല്‍ കൊഴുപ്പുനീക്കി നല്‍കുക, വറുത്തു പൊരിച്ച ബേക്കറി സാധനങ്ങള്‍ നല്‍കുക തുടങ്ങിയവ ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ് ആഹാരങ്ങള്‍ ശീലിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.

പച്ചക്കറിയും, കൊഴുപ്പും, മാംസഭക്ഷണവും എല്ലാം ഇടകലര്‍ത്തി നല്‍കുക. മാഗി പോലെയുള്ള പാക്കറ്റ് ഫുഡ്ഡുകള്‍ സ്ഥിരമായി നല്‍കുന്നത് കുട്ടിക്കു ദോഷം ചെയ്യും എന്നു മാത്രമല്ല, പച്ചക്കറിയോടും സമീകൃത ആഹാരങ്ങളോടും വിമുഖതയും ഉണ്ടാകും. കലോറികളും പ്രോട്ടീനും സന്തുലിതമായ അളവില്‍ നല്‍കുന്ന ഭക്ഷണം നല്‍കാം.

മധുരം ചേര്‍ത്ത പാനീയങ്ങള്‍, മധുരപലഹാരങ്ങള്‍, എണ്ണയില്‍ വറുത്തവ, ഉപ്പ് ധാരാ‍ളം അടങ്ങിയ, പാക്കറ്റ് ഭക്ഷണങ്ങള്‍, മറ്റു ഫാസ്റ്റ് ഫുഡ്ഡുകള്‍ തുടങ്ങിയവ കുട്ടികളില്‍ നിന്ന് അകറ്റിനിര്‍ത്തുക. പച്ചക്കറികളും ഇലക്കറികളും പയറുവര്‍ഗ്ഗങ്ങളും നല്‍കുക.

ഒന്നുരണ്ടു മണിക്കൂര്‍ വ്യായാമത്തിനു വേണ്ടി കുട്ടികള്‍ക്ക് നല്‍കുക. കുട്ടികള്‍ക്ക് വ്യായാ‍മം ചെയ്യാന്‍ വിമുഖതയുണ്ടാകും. അതിനാല്‍ സമപ്രായക്കാരോടൊപ്പം അല്‍പ്പം കായികവിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം നല്‍കുക. ആരോഗ്യമുള്ള ബാല്യം കുട്ടികളുടെ അവകാശമാണ്. അതു നിഷേധിക്കരുത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ശാന്തതയിലേക്കുള്ള വാതില്‍
മദ്യപാനത്തിലേക്ക് ഒരു പെണ്‍ചുവട്
പാപരാസികളെ കുടുക്കാന്‍ ബ്രിട്നി
അച്ഛനിങ്ങു വരട്ടെ....
ഗര്‍ഭിണികളിലെ നടുവുവേദന
കുട്ടികളിലെ നടുവുവേദനക്ക്