പ്രശസ്ത പോപ് താരം ബ്രിട്നി സ്പിയേഴ്സിന് പിന്നാലെ നടക്കുന്ന പാപരാസികള്‍ ശ്രദ്ധിക്കുക, ബ്രിട്നി നിങ്ങളെ കുടുക്കാന്‍ ശ്രമിക്കുകയാണ്!കെവിന്‍ ഫെദര്‍ലൈനുമായുള്ള വിവാഹ ബന്ധം വഷളായത്, കൂട്ടുകാര്‍ക്കൊപ്പം ഒന്നിനും മറയില്ലാതെ ജീവിതം ആഘോഷിച്ച് തള്ളിയത്, എന്തിന്, അവസാനം മനോരോഗാശുപത്രിയില്‍ ചികിത്സ തേടിയത് വരെ പാപരാസികള്‍ ആഘോഷിച്ചു. എന്നാല്‍, ബ്രിട്നി തനിക്കെതിരെ മാധ്യമങ്ങള്‍ എഴുതി പിടിപ്പിച്ചതൊന്നും ശ്രദ്ധിച്ചില്ല എന്ന് മാത്രമല്ല അവരിപ്പോള്‍ പാപരാസികള്‍ക്കെതിരെ ഒരു തിരിച്ചടി നടത്തുക കൂടിയാണ്.ബ്രിട്നി സ്പിയേഴ്സ് ഇപ്പോള്‍ തന്‍റെ ക്യാമറ പാപരാസികള്‍ക്ക് നേരെ തിരിച്ചിരിക്കുകയാണ്. അവര്‍ കാണിക്കുന്ന വിഢിത്തങ്ങള്‍ ക്യാമറക്കണ്ണുകളില്‍ ഒപ്പിയെടുത്ത് തന്‍റെ വെബ്സൈറ്റില്‍ ഇട്ടാണ് പോപ് താരം ഇവര്‍ക്കുള്ള മറുപടി നല്‍കുന്നത്!ബ്രിട് നടന്നു പോവുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മറിഞ്ഞു വീഴുന്ന ഒരു പാപിരാസിയുടെ ചിത്രമാണ് ബ്രിട് അടുത്തിടെ പ്രസിദ്ധീകരിച്ചത്. ഒപ്പം ഒരു അടിക്കുറിപ്പും ‘ബ്രിട്നിയുടെ ചിത്രം എടുക്കാന്‍ ശ്രമിക്കുന്നിതിനിടയില്‍ ഈ ഫോട്ടോഗ്രാഫര്‍ കുറച്ച് ചെളി തിന്നു’. എന്താ, ബ്രിട്നിയുടെ പ്രതികാരത്തിന് മൂര്‍ച്ച പോരെന്ന് തോന്നുന്നോ?ഇത്തരത്തില്‍ എല്ലാ ആഴ്ചയും പാപരാസികളുടെ വിഢിത്തം പ്രസിദ്ധീകരിക്കുമെന്നാണ് ബ്രിട്നി പറയുന്നത്. |