പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > അച്ഛനിങ്ങു വരട്ടെ....
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അച്ഛനിങ്ങു വരട്ടെ....
WD
“അച്ഛനിങ്ങു വരട്ടെ....” ജോലിത്തിരക്കുള്ള വീട്ടമ്മമാര്‍ കുസൃതി കാട്ടുന്ന കുട്ടികളെ അടക്കിയിരുത്താന്‍ പ്രയോഗിക്കുന്ന ഒരു ഭീഷണി കലര്‍ന്ന പ്രയോഗമാണിത്. ഇത്തരം സമീപനം കുട്ടികളില്‍ ആരോഗ്യകരമായ വളര്‍ച്ചയല്ല ഉണ്ടാക്കുന്നത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കുട്ടികള്‍ എപ്പോഴോ കാണിച്ച ഒരു കുറ്റം, അത് അവന്‍ അല്ലെങ്കില്‍ അവള്‍ മറക്കാന്‍ അധിക സമയം വേണ്ടിവരില്ല. ജോലി കഴിഞ്ഞെത്തുന്ന അച്ഛനില്‍ നിന്ന് വാത്സല്യം പ്രതീക്ഷിക്കുന്ന കുട്ടികള്‍ക്ക് ശകാരം ലഭിച്ചാലോ? തീര്‍ച്ചയായും കുട്ടിയുടെ മനസ്സില്‍ നല്ലൊരു വിചാരതലം രൂപപ്പെടില്ല.

  ‘നീ എന്നെ ഒരിക്കലും അനുസരിക്കില്ല എന്ന് ശപഥം ചെയ്തിട്ടുണ്ടോ’ എന്ന് അനുസരണക്കേട് കാട്ടുന്ന കുട്ടികളോട് ചോദിച്ചേക്കാം.      
അതേപോലെതന്നെ, ‘നീ ഉണ്ടാവാതിരുന്നെങ്കില്‍” എന്ന് ഒരു നിമിഷത്തെ അസ്വസ്ഥത കൊണ്ട് ശപിക്കുന്ന മാതാപിതാക്കളും കാണും. അവര്‍ ഇത് വെറും വാക്കായി കാണുമ്പോള്‍ ഇത്തിരി മുതിര്‍ന്ന കുട്ടികളില്‍ ഒരു പക്ഷേ, കാലം ഉണക്കാത്ത മുറിവായി ഇത് പരിണമിച്ചേക്കാം.

‘നീ എന്നെ ഒരിക്കലും അനുസരിക്കില്ല എന്ന് ശപഥം ചെയ്തിട്ടുണ്ടോ’ എന്ന് അനുസരണക്കേട് കാട്ടുന്ന കുട്ടികളോട് ചോദിച്ചേക്കാം. ഈ ചോദ്യം ആവര്‍ത്തിക്കുന്നത് അപകടമാണ്. കാരണം മറ്റൊന്നുമല്ല കുട്ടി അത് സത്യമാണെന്ന് കരുതുകയും അനുസരണക്കേട് ശീലമാവുകയും ചെയ്യും. ഈ ചോദ്യത്തിനു പകരം ‘നീ ഇത്തരത്തില്‍ ചെയ്യുമെന്നാണ് ഞാന്‍ കരുതിയത്’ എന്ന് നിങ്ങളുടെ ആവശ്യം വ്യക്തമാക്കാനാവില്ലേ?

കൊച്ചു കുട്ടികളോട് ‘ നീ എളുപ്പം വന്നില്ല എങ്കില്‍ നിന്നെ ഇവിടെ കളഞ്ഞ് ഞാന്‍ പോവും’ അല്ലെങ്കില്‍ ‘അങ്ങനെ ചെയ്താല്‍ നിന്നെ ഭൂതം പിടിക്കും’ തുടങ്ങിയ പ്രയോഗങ്ങളും അപകടമാണ്. ഇവ കുട്ടിയില്‍ അരക്ഷിത ബോധവും ഭയവും വളര്‍ത്തും. അനാവശ്യ ഉത്കണ്ഠ അവന്‍റെ അല്ലെങ്കില്‍ അവളുടെ വ്യക്തിത്വത്തെ തന്നെ ബാധിച്ചേക്കാം.

‘നീ നിന്‍റെ ജ്യേഷ്ഠനെ കണ്ടുപഠിക്ക്’ ഇത് നമ്മുടെ നാട്ടില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളോട് പറയാറുള്ള സ്ഥിരം പല്ലവികളിലൊന്നാണ്. ഇത് പഠനത്തിലായാലും പ്രവര്‍ത്തികള്‍ ചെയ്യുന്ന രീതിയിലായാലും മികവിലേക്കായിരിക്കില്ല കുട്ടികളെ കൊണ്ടുചെന്നെത്തിക്കുന്നത്. എത്ര ചെയ്താലും ശരിയാവുന്നില്ലെങ്കില്‍ പിന്നെന്തിന് ശ്രമിക്കണം എന്ന് അവര്‍ ചിന്തിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല. അതുകൊണ്ട് ഓരോ കുട്ടിയുടെയും ശക്തിയും ദുര്‍ബ്ബലതയും മനസ്സിലാക്കി പ്രോത്സാഹനം നല്‍കുകയാണ് വേണ്ടത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഗര്‍ഭിണികളിലെ നടുവുവേദന
കുട്ടികളിലെ നടുവുവേദനക്ക്
ട്രെന്‍ഡി ദുപ്പട്ടകള്‍ ...
ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ
ആഡംബരം ഒഴിവാക്കി പാലിന്‍
ക്യാന്‍സറും ബോളിവുഡ് സങ്കല്‍പ്പങ്ങളും !