പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > ഗര്‍ഭിണികളിലെ നടുവുവേദന
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗര്‍ഭിണികളിലെ നടുവുവേദന
WDWD
ഗര്‍ഭധാരണം കൊണ്ട് ഡിസ്ക്കു പ്രശ്നങ്ങളോ നടുവുവേദനയോ ഉണ്ടാകാറില്ല. എന്നാല്‍ ഗര്‍ഭകാലത്ത് നട്ടെല്ലിനുണ്ടാകുന്ന ആയാസങ്ങള്‍ കഠിനമായ നടുവുവേദന ഉണ്ടാക്കാം.

നടുവുവേദനയുള്ളവര്‍ ചരിഞ്ഞുകിടന്ന് ഉറങ്ങാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്. സ്വയം കണ്ടെത്തുന്ന വേദനസംഹാരികള്‍ ഉപയോഗിക്കുകയും അരുത്. ഇരിക്കുമ്പോഴും മറ്റും നട്ടെല്ലിന് താങ്ങു നല്‍കുന്ന തലയിണ ഉപയോഗിക്കുക.

ആയാസം അനുഭവപ്പെടാത്തത്ര കനമേ ഇവയ്ക്ക് പാടുള്ളു. പ്രസവത്തിനു ശേഷം അനുഭവപ്പെടുന്ന നടുവുവേദനക്ക് പല കാരണങ്ങളുണ്ടാകും. ഗര്‍ഭധാരണവും പ്രസവവും സ്ത്രീശരീരത്തില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടാക്കും. ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഈ സമയത്ത് ഉണ്ടാകുന്നു.

ഇവയൊക്കെ നട്ടെല്ലിനെ ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. കൃത്യമായ വിശ്രമവും ശാസ്ത്രീയമായ പരിചരണവും നടുവുവേദന അകറ്റാന്‍ അത്യാവശ്യമാണ്. ഗര്‍ഭാവസ്ഥയില്‍ ഇരിക്കുമ്പോഴും കിടക്കുമ്പോഴുമൊക്കെ അത്യാവശ്യമായും ജാഗ്രത പുലര്‍ത്തണം.

നട്ടെല്ലിന് ആയാസം തോന്നുന്ന കാര്യങ്ങള്‍ ഒഴിവാക്കുക. ഗര്‍ഭകാലത്തെ നടുവുവേദന ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ പ്രസവ ശേഷവും ബുദ്ധിമുട്ടുകള്‍ തുടര്‍ന്നേക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കുട്ടികളിലെ നടുവുവേദനക്ക്
ട്രെന്‍ഡി ദുപ്പട്ടകള്‍ ...
ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ
ആഡംബരം ഒഴിവാക്കി പാലിന്‍
ക്യാന്‍സറും ബോളിവുഡ് സങ്കല്‍പ്പങ്ങളും !
പാലിന് ഒരുങ്ങാന്‍ 150000ഡോളര്‍