ദാമ്പത്യത്തിന്‍റെ നെടുംതൂണുകളിലൊന്നാണ് ലൈംഗികത എന്നാണ് പറയാറുള്ളത്. ഇന്നത്തെ തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളില്‍ ദാമ്പത്യത്തിലെ പ്രധാന വെല്ലുവിളിയും ലൈംഗികത തന്നെയാണ്.
ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്ന കുടുംബങ്ങള്‍. തിരക്കിനിടയില്‍ വീണുകിട്ടുന്ന അല്‍പ്പ സമയങ്ങളില്‍ വീട്ടുകാര്യങ്ങളോ കുട്ടികളുടെ കാര്യങ്ങളോ പോലും സംസാരിക്കാന്‍ സമയം തികയില്ല. പലപ്പോഴും ഈ സാഹചര്യങ്ങളില്‍ ലൈംഗികത അപ്രസക്തമാകുന്നു.
അത്തരമൊരു ആവശ്യം തോന്നിയില്ലെങ്കില്‍ പോലും നിത്യജീവിതത്തില്‍ ഈ ലൈംഗിക വരള്‍ച്ച വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ടത്രേ. ശാരീരികമായും മാനസികമായും സമ്മര്‍ദ്ദവും പിരിമുറുക്കവും ഉണ്ടാകുന്നു. സങ്കല്‍പ്പ ദാമ്പത്യത്തിന്‍റെ അടുത്തുപോലും എത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നു.
അല്‍പ്പം നാടകീയമായി തന്നെ കിടപ്പറയില്‍ ഒതിനായി ഒരുക്കം നടത്തുന്നത് നല്ല പരിഹാരമാണ്. പൂക്കളുടെ സുഗന്ധം, മധുര പദാര്‍ത്ഥങ്ങള്‍, മൃദുസംഗീതം തുടങ്ങിയവയൊക്കെ ലൈംഗിക ഉത്തേജനം നല്‍കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ലൈഗികതയില്‍ ഉപരി സ്നേഹത്തില്‍ മനസ്സൂന്നുക. ലൈംഗികത താനെ കടന്നുവരും. എല്ലാ ഉത്തേജകങ്ങളേക്കാളും വലുത് പങ്കാളിയുടെ സ്നേഹവും കരുതലുമാണെന്ന് സാമൂഹ്യ വിദഗ്ധര്‍ പറയുന്നു.
|