വിവാഹമോതിരത്തിലും ട്രന്‍റോ? മൂക്കത്ത് വിരല്‍ വയ്ക്കാന്‍ വരട്ടെ, സ്വര്‍ണമോതിരത്തിന്‍റെ മഞ്ഞ പ്രഭയുടെ ഒത്ത നടുക്ക് നീളത്തില്‍, ഭാവി വരന്‍റെ/വധുവിന്‍റെ പേര് കൊത്തുന്ന ഫാഷന്‍ എന്നേ കാലയവനികയ്ക്കുളളില്‍ മറഞ്ഞു.
വിവാഹമോതിരത്തിലെ വജ്രപ്രഭ കണ്ണുകളിലേയ്ക്ക് ഏറ്റുവാങ്ങുന്ന വധു , പരസ്യത്തിന്‍റെ മാത്രമല്ല നിത്യജീവിതത്തിന്‍റെ ഭാഗം കൂടി ആവുകയാണ്.
പുത്തന്‍ ഫാഷന്‍ സങ്കല്പങ്ങളുടെ വഴിയിലൂടെ ചുവടു വയ്ക്കുന്ന ആധുനിക തലമുറയ്ക്ക് വിവാഹാഭരണം തീര്‍ക്കാന്‍, വൈറ്റ്ഗോള്‍ഡും, വജ്രശേഖരവും പ്ളാറ്റിനവുമടങ്ങുന്ന നീണ്ട നിരതന്നെയുണ്ട്.
പുതുമയുടെ ആകര്‍ഷണീതയയ്ക്കൊപ്പം തന്നെ തനിമയുടെ സ്പര്‍ശമുള്ള ആഭരണങ്ങളോടുള്ള ഭ്രമവും പുത്തന്‍ തലമുറ കാത്തു സൂക്ഷിയ്ക്കുന്നു. പ്ളാറ്റിനത്തിലോ, സ്വര്‍ണത്തിലോ തീര്‍ക്കുന്ന ഒറ്റക്കല്‍ വജ്രമോതിരമാണ് ശേഖരത്തിലെ ഏറെ ആകര്‍ഷകം. രണ്ടോ, മൂന്നോ കല്ലുകള്‍ പതിച്ചവയ്ക്കും ആവശ്യക്കാരുണ്ട്.
വജ്രങ്ങളുടെ ആകൃതിയും വിവാഹമോതിര തെരഞ്ഞെുക്കലിനെ ഏറെ ശ്രദ്ധേയമാക്കുന്നു. വൃത്താകൃതി, എമറാള്‍ഡ് കട്ട് എന്നിവയ്ക്കൊപ്പം ആകര്‍ഷണീയമാണ് ഓവല്‍ കട്ട്. ഇന്നാവശ്യക്കാര്‍ ഏറെയും ഓവല്‍കട്ട് വജ്രാഭരണങ്ങള്‍ക്കാണ്.
പൗരാണിക സ്പര്‍ശം
പൗരാണികതയുടെ കരസ്പര്‍ശമുള്ള വിവാഹമോതിരങ്ങളാണ് ഇന്നത്തെ ഫാഷന്‍. ചിത്രപ്പണിയും, കരവിരുതും ഒത്തിണങ്ങിയ ഇത്തരം വിവാഹമോതിരങ്ങള്‍ മൂന്നു തരത്തിലാണുള്ളത്. ചിത്രവേല ചെയ്തവ, പൂക്കളൂുടെ ആകൃതിയുള്ളവ, കല്ലുകള്‍ പതിച്ചവ. "പഴമയ്ക്ക് സ്വര്‍ണ്ണത്തിളക്കം'എന്ന ചൊല്ല് പൗരാണിക ആഭരണശേഖരത്തിന്‍റെ മുഖമുദ്രയാകുന്നു.
പ്ളാറ്റിനം
ആഡംബര ആഭരണ ശ്രേണിയിലെ അവസാനവാക്കാണ് പ്ളാറ്റിനം ആഭരണങ്ങള്‍. വജ്രപ്രഭ ഏറ്റവുമധികം പ്രതഫലിപ്പിക്കുവാന്‍ കഴിയുന്ന ലോഹമായതിനാല്‍ വിവാഹമോതിര ശേഖരത്തില്‍ പ്രൗഡോജ്വല സ്ഥാനമാണ് പ്ളാറ്റിനത്തിനുള്ളത്.
പ്ളാറ്റിനത്തിന്‍റെ കാഠിന്യവും, അപൂര്‍വ്വതയും മറ്റ് ആഭരണ ലോഹങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നു. സ്വര്‍ണ്ണത്തിന്‍റെ മഞ്ഞപ്രഭ ഇഷ്ടമില്ലാത്തവര്‍ക്കും പ്ളാറ്റിനത്തിന്‍റെ വെള്ളിവര്‍ണം ഏറെ ഹൃദ്യമാണ്.
14 കാരറ്റ് സ്വര്‍ണത്തേക്കാള്‍ രണ്ട് മടങ്ങ് കാഠിന്യം കൂടുതലാണ് പ്ളാറ്റിനത്തിന്. ആധുനിക സ്പര്‍ശം
ലളിതമായ ഡിസൈനുകളാണ് ആധുനിക വിവാഹമോതിരത്തിന്‍റെ മുഖമുദ്ര.
നിത്യോപയോഗത്തിന് ഏറെ അനുയോജ്യമായവയാണ് ഏറെ പ്രിയങ്കരം. വജ്രാഭരണങ്ങള്‍ക്ക് ഏറെ ശ്രദ്ധ വേണ്ടിവരുമെന്നതിനാല്‍ ആധുനിക ആഭരണ ശേഖരത്തില്‍ വജ്രത്തെ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ലളിതവും ഉജ്ജ്വലവുമായവ തേടുന്നവരാണ് ആധുനിക വിവാഹമോതിരത്തിന്‍റെ പ്രണേതാക്കള്‍.
വര്‍ണവസന്തം, വിവാഹമോതിരത്തിലും
വജ്രത്തില്‍ മാത്രം തീര്‍ത്തിരിക്കുന്ന വിവാഹമോതിരത്തില്‍ ഫാഷന്‍ സ്പര്‍ശം അലയടിക്കുന്നു.
മഞ്ഞ, പിങ്ക്, നീല, കറുപ്പിന്‍റെ വിവിധ ഷേഡുകള്‍ എന്നിവയാണ് ഫാഷന്‍ പ്രേമികളുടെ പ്രിയനിറങ്ങള്‍. ഇന്ദ്രനീലം, പവിഴം, മുത്ത് എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്.
|