വാലന്‍റൈന്‍സ് ദിനം എത്തിയിരിക്കുന്നു. സ്നേഹം ആഘോഷിക്കാനുള്ള സമയമാണിത്, സ്നേഹം പ്രകടിപ്പിക്കാനുള്ള ദിനം. കമിതാക്കള്‍ക്ക് സ്നേഹബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒരു അവസരം. എന്ത് സമ്മാനമാണ് തന്‍റെ കമിതാവിന് നല്‍കുക എന്ന ചിന്തയിലായിരിക്കും എല്ലാവരും. കമിതാവിനെ അത്ഭുതപ്പെടുത്തുന്ന എന്ത് ഗിഫ്റ്റെങ്കിലും നല്‍കണമെന്നായിരിക്കും എല്ലാവരുടെയും മനസ്സില്‍... പൂക്കള്‍, ചോക്കളേറ്റ്, ബൊമ്മകള്‍, എന്തുമാകട്ടെ...
വാലന്‍റൈന്‍ ദിനത്തില്‍ നല്‍കാനായി മാത്രം തയ്യാറാക്കിയ ചില ഐടി ഉല്‍പ്പന്നങ്ങളെ പരിചയപ്പെടാം. ഇതെല്ലാം കമിതാക്കള്‍ ഇഷ്ടപ്പെടുമെന്ന് തീര്‍ച്ചയാണ്...
എം എസ് ഐ വിന്‍ഡ് യു100
ഇപ്രാവശ്യത്തെ നിങ്ങളുടെ പ്രണയദിനം പിങ്ക് വര്‍ണ്ണത്തിന്‍റെതാകട്ടെ... നിങ്ങള്‍ക്ക് എല്ലാവര്‍ക്കും പിങ്ക് ഇഷ്ടമല്ലെ? എങ്കില്‍ നിങ്ങളെ തേടി ഇതാ നല്ലൊരു ഗിഫ്റ്റ് വിപണിയില്‍ കാത്തിരിക്കുന്നു. പിങ്ക് നിറത്തില്‍ എം എസ് ഐ ഇറക്കിയ പുതിയ ലാപ്ടോപ് ശ്രദ്ധേയമാണ്. വിന്‍ഡ് യു 100 എന്ന് പേരിട്ടിരിക്കുന്ന് നോട്ട്ബുക്ക് 1 ജിബി റാമുള്ളതും 160 ജിബി ഹാര്‍ഡ് ഡ്രൈവ് ഉള്ളതുമാണ്. വിന്‍ഡോസ് എക്സ്പി ഹോം എഡിഷനാണ് ഓപ്പറേറ്റിംഗ് സിസ്റ്റമായി ഇന്‍സ്റ്റാല്‍ ചെയ്തിരിക്കുന്നത്. പിങ്ക് ലാപിന് ഏകദേശം 22,000 രൂപ വിലവരുമെന്നാണ്‍് കരുതുന്നത്. ആവശ്യമുള്ളവര്‍ക്ക് എം എസ് ഐയുടെ സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്. |