പ്രധാന താള്‍ > മറ്റുള്ളവ > സ്പെഷ്യല്‍ 09 > ഓസ്കര്‍ ‍09 > സീന്‍ പെന്‍ മികച്ച നടന്‍; കേറ്റ് വിന്‍‌സ്‌ലെറ്റ് നടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സീന്‍ പെന്‍ മികച്ച നടന്‍; കേറ്റ് വിന്‍‌സ്‌ലെറ്റ് നടി
എണ്‍‌പത്തിയൊന്നാമത് ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം സീന്‍ പെന്‍ നേടി. മികച്ച നടി കേറ്റ് വിന്‍സ്‌ലെറ്റാണ്. സ്ലംഡോഗ് മില്യണയറാണ് മികച്ച ചിത്രം. സ്ലംഡോഗ് മില്യണയര്‍ സംവിധാനം ചെയ്ത ഡാനി ബോയ്‌ല്‍ ആണ് മികച്ച സംവിധായകന്‍.

മില്‍ക്ക് എന്ന ചിത്രത്തില്‍ ഒരു ക്യാമറ സ്റ്റോര്‍ ഉടമയുടെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനാണ് സീന്‍ പെന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയത്. റിച്ചാര്‍ഡ് ജെന്‍‌കിന്‍സ്, ഫ്രാങ്ക് ലാഗെല്ല, ബ്രാഡ് പിറ്റ്, മൈകി റൂര്‍ക് എന്നിവരായിരുന്നു മികച്ച നടനുള്ള മത്സരത്തിനുണ്ടായിരുന്ന മറ്റുള്ളവര്‍.

ദി റീഡര്‍ എന്ന ചിത്രത്തിലെ ഹന്ന ഷ്‌മിറ്റ്സ് എന്ന ജര്‍മന്‍ യുവതിയുടെ വേഷത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചതിനാണ് വിന്‍‌സ്ലെറ്റിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ അഞ്ചു തവണ ഓസ്കര്‍ നോമിനേഷനുകള്‍ നേടിയെങ്കിലും വിന്‍‌സ്‌ലെറ്റിനെ ഓസ്കര്‍ അനുഗ്രഹിച്ചിരുന്നില്ല. ഇത് ആറാമത്തെ നോമിനേഷനാണ് വിന്‍‌സ്‌ലെറ്റിനെ പുരസ്കാരല‌ബ്‌ധിയിലെത്തിച്ചത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
കൂടുതല്‍
സ്ലംഡോഗിന് എട്ട് ഓസ്കര്‍
ഓസ്കര്‍ ഒറ്റനോട്ടത്തില്‍
അംഗീകാരം ഇന്ത്യന്‍ ജനതയ്ക്ക്‌: പൂക്കുട്ടി
സ്മൈല്‍ പിങ്കി മികച്ച ഹ്രസ്വ ഡോക്യുമെന്‍ററി
അവാര്‍ഡ് ദൈവത്തിനും അമ്മയ്ക്കും: റഹ്‌മാന്‍
മരണശേഷവും തുടരുന്ന ലെജര്‍ പെരുമ‍!