പ്രധാന താള്‍ > മറ്റുള്ളവ > സ്പെഷ്യല്‍ 09 > ഓസ്കര്‍ ‍09 > സ്ലംഡോഗിന് എട്ട് ഓസ്കര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്ലംഡോഗിന് എട്ട് ഓസ്കര്‍
ഓസ്കറില്‍ സ്ലംഡോഗ് വിസ്മയമായി. പത്ത് നോമിനേഷനുകള്‍ ലഭിച്ചതില്‍ എട്ടും പുരസ്കാരമാക്കി മാറ്റിയ വിജയകഥയാണ് സ്ലംഡോഗ് മില്യണയറിന് കൊഡാക് വേദി സമ്മാനിച്ചത്.

മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ(അഡാപ്റ്റഡ്), സംഗീത സംവിധാനം, പശ്ചാത്തല സംഗീതം, ശബ്ദമിശ്രണം, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നീ പുരസ്കാരങ്ങളാണ് സ്ലംഡോഗ് മില്യണയര്‍ നേടിയത്. ഇന്ത്യയ്ക്ക് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് സ്ലംഡോഗ് നേടിത്തന്നിരിക്കുന്നത്. മൂന്ന് ഓസ്കറുകളാണ് സ്ലംഡോഗിലൂടെ ഇന്ത്യക്കാര്‍ സ്വന്തമാക്കിയത്.

തെരുവില്‍ നിന്നുള്ള ഒരു ബാലന്‍ തന്‍റെ ജീവിതദുരിതങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് കോടീശ്വരനായി മാറുന്ന കഥയാണ് സ്ലംഡോഗ് മില്യണയര്‍ പറഞ്ഞത്. ദേവ് പട്ടേലായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അനില്‍‌കപൂര്‍, ഇര്‍ഫാന്‍ ഖാന്‍, ഫ്രീദാ പിന്‍റോ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലെത്തി.

സ്ലം‌ഡോഗിന് ശബ്ദമിശ്രണം നടത്തിയ റസുല്‍ പൂക്കുട്ടിയിലൂടെ ഓസ്കര്‍ കേരളക്കരയിലുമെത്തിയിരിക്കുകയാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
കൂടുതല്‍
ഓസ്കര്‍ ഒറ്റനോട്ടത്തില്‍
അംഗീകാരം ഇന്ത്യന്‍ ജനതയ്ക്ക്‌: പൂക്കുട്ടി
സ്മൈല്‍ പിങ്കി മികച്ച ഹ്രസ്വ ഡോക്യുമെന്‍ററി
അവാര്‍ഡ് ദൈവത്തിനും അമ്മയ്ക്കും: റഹ്‌മാന്‍
മരണശേഷവും തുടരുന്ന ലെജര്‍ പെരുമ‍!
ബഞ്ചമിന്‍ ബട്ടന്‍റെ ജീവിതയാത്ര