പ്രധാന താള്‍ > മറ്റുള്ളവ > സ്പെഷ്യല്‍ 09 > ഓസ്കര്‍ ‍09 > അംഗീകാരം ഇന്ത്യന്‍ ജനതയ്ക്ക്‌: പൂക്കുട്ടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അംഗീകാരം ഇന്ത്യന്‍ ജനതയ്ക്ക്‌: പൂക്കുട്ടി
ലോസാഞ്ചലസ്‌: തനിക്ക്‌ ലഭിച്ച ഓസ്‌കര്‍ അംഗീകാരം രാജ്യത്തിന്‌ വേണ്ടി സമര്‍പ്പിക്കുന്നുവെന്ന്‌ സ്ലംഡോഗ് മില്യണയറിലൂടെ മലയാളത്തിന്‍റെ അഭിമാനമായ റസുല്‍ പൂക്കുട്ടി. ഇത്‌ വെറും അവാര്‍ഡല്ല. ചരിത്രമാണ്‌ - പൂക്കുട്ടി പറഞ്ഞു.

ഈ അവാര്‍ഡ് ലഭിച്ചതിലൂടെ ഞാനും ചരിത്രത്തിന്‍റെ ഭാ‍ഗമാകുകയാണ് ചെയ്തത്. ഓസ്കര്‍ ലഭിക്കുക എന്നത് അവിശ്വസനീയമാണ്. എല്ലാ ശബ്ദങ്ങളെയും ഉള്‍ക്കൊള്ളുന്ന ‘ഓം’കാരമെന്ന വലിയൊരു ശബ്‌ദം ഈ ലോകത്തിന്‌ സംഭാവന ചെയ്ത രാജ്യത്തുനിന്നാണ്‌ താന്‍ വരുന്നത് - സ്ലംഡോഗിലെ ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് വികാരാധീനനായി റസുല്‍ പറഞ്ഞു.

കൊല്ലം അഞ്ചല്‍ വിളക്കുപാറ പഴയ തെരുവില്‍ വീട്ടില്‍ പരേതനായ പി ടി പൂക്കുട്ടിയുടെയും എ നബീസ ബീവിയുടെയും മകനാണ്‌ റസൂല്‍ പൂക്കുട്ടി. ഭാര്യ - ബബിന്‍ ശാദിയ. മകന്‍ - റയാന്‍ പൂക്കുട്ടി. ഒരു വയസുള്ള ഒരു മകളുണ്ട്.

ബോളിവുഡില്‍ വളരെ കുറച്ചു സിനിമകളിലൂടെ തന്നെ തന്‍റെ പ്രാഗത്ഭ്യം തെളിയിച്ച റസുല്‍ പൂക്കുട്ടി സ്ലംഡോഗ് മില്യണയറിലൂടെ ലോകസിനിമയുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
കൂടുതല്‍
സ്മൈല്‍ പിങ്കി മികച്ച ഹ്രസ്വ ഡോക്യുമെന്‍ററി
അവാര്‍ഡ് ദൈവത്തിനും അമ്മയ്ക്കും: റഹ്‌മാന്‍
മരണശേഷവും തുടരുന്ന ലെജര്‍ പെരുമ‍!
ബഞ്ചമിന്‍ ബട്ടന്‍റെ ജീവിതയാത്ര
തെരുവില്‍ നിന്നൊരു കോടീശ്വരന്‍
ഓസ്കര്‍ നോമിനേഷനുകള്‍