പ്രധാന താള്‍ » മറ്റുള്ളവ » സ്പെഷ്യല്‍ 09 » ഹോളി09 (Holi 09)
ഇന്ത്യ നിറങ്ങളില്‍ കുളിക്കുന്ന ദിനമാണ് ഹോളി. ഹോളിയുടെ ആഘോഷ നിറങ്ങളാല്‍ ഇന്ത്യ ആഹ്ളാദ തിമിര്‍പ്പിലാവുന്നു. ഹോളിയോടനുബന്ധിച്ച് മിക്ക വിഷ്ണു ക്ഷേത്രങ്ങളിലും വിശേഷ പൂജ നടക്കുന്നു. ശ്രീകൃഷ്ണന്‍ കൂടുതല്‍ കാലം ചെലവഴിച്ച മഥുരയിലും വൃന്ദാവനിലും ആഘോഷങ്ങള്‍ 16 ദിനങ്ങള്‍ നീണ്ടു നില്‍ക്കും. വിഷ്ണു ഭക്തനായ പ്രഹ്ളാദനുമായി ബന്ധപ്പെട്ടതാണ് ഹോളി പുരാണം. നന്മയുടെ പ്രതീകമായ പ്രഹ്ളാദന്‍ തിന്മയുടെ പ്രതീകമായ സ്വന്തം സഹോദരിയുമൊത്ത് അഗ്നികുണ്ഡത്തില്‍ ഇരുന്നു. തിന്മയുടെ പ്രതീകം കത്തി ചാമ്പലാവുകയും നന്മ നിറഞ്ഞവനായ പ്രഹ്ളാദന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടു എന്നും വിശ്വാസികള്‍ കരുതുന്നു.
  കൂടുതല്‍ വായിക്കൂ
WD
WD
ഹോളി ഐതിഹ്യം
തിന്മയുടെ മേല്‍ നന്മ നേടുന്ന ആത്യന്തിക വിജയമാണ് ഹോളി ആഘോഷങ്ങളുടെ കാതല്‍. ഹോളിക എന്ന അസുര സ്ത്രിയില്‍ നിന്നുമാണ് ഹോളി എന്ന വാക്കുണ്ടായത്. അഹങ്കാരിയും അത്യന്തബലവാനുമായ ഹിരണ്യകശിപു എന്ന അസുരന്‍ അധികാരപ്രമത്തതകൊണ്ട് ഈശ്വരനായി പൂജിക്കപ്പെടാന്‍ ആഗ്രഹിച്ചു. ഹിരണ്യകശിപുവിന്‍റെ പുത്രനും മഹാവിഷ്ണുവിന്‍റെ ശ്രേഷ്ഠഭക്തനുമായ പ്രഹ്ളാദന്‍ ഇതിന് തയ്യാറായില്ല.
• ഹോളിനാളിലെ പൂജ • ഹോളി തമാശകള്‍
• നിറ ഭാവനകള്‍ക്കൊപ്പം പൂജകളും • ഹോളി ദക്ഷിണേന്ത്യയില്‍ കാമദഹനം
• വര്‍ണ്ണങ്ങളുടെ വസന്തപൂര്‍ണ്ണിമ • നിറങ്ങളുടെ ഉത്സവം; ആനന്ദത്തിന്‍റെയും
ഹോളിയുടെ നിറച്ചാര്‍ത്തുകള്‍
WD
ഹോളിയും ഹോളികയും
കുട്ടികളെ പേടിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഒരു രാക്ഷസിയെ ഓടിക്കാനാണ് ഹോളി ആചരിച്ചുതുടങ്ങിയത് എന്നാണ് ഹോളിയെ കുറിച്ച് ഭവിഷ്യ പുരാണത്തിലുള്ള സൂചന. രാക്ഷസിയെ പേടിപ്പിച്ച് ഓടിക്കാന്‍ ഗ്രാമീണര്‍ രാത്രി തീക്കുണ്ടം ഉണ്ടാക്കുകയും അശ്ലീല വാക്കുകള്‍ പറഞ്ഞ് വിരട്ടുകയും ചെയ്തു എന്ന് വിശ്വസിക്കുന്നു.
കൂടുതല്‍ വായിക്കൂ
മുമ്പത്തെ ലേഖനം
06
Mar