പുതുവത്സരം | റിപ്പബ്ലിക് ദിനം | വാലന്‍റൈന്‍ ദിനം 09 | ഓസ്കര്‍ ‍09 | ആറ്റുകാല്‍ പൊങ്കാല 09 | ഹോളി09 | തെരഞ്ഞെടുപ്പ് 09
പ്രധാന താള്‍ മറ്റുള്ളവ  സ്പെഷ്യല്‍ 09  തെരഞ്ഞെടുപ്പ് 09 > മൂന്നാം മുന്നണിക്ക് സര്‍ക്കാരുണ്ടാ‍ക്കാനാവില്ല
തെരഞ്ഞെടുപ്പ് 09
നേരത്തേ പള്ളുരുത്തിയിലും മന്‍‌മോഹന്‍‌സിംഗ് പ്രസംഗിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിന്‌ ലഭിച്ച അവസരങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നഷ്ടമാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിര്‍ണാ‍യക ഘട്ടങ്ങളില്‍ തെറ്റായപാതയിലൂടെ സഞ്ചരിച്ചവരാണ് ഇടത് പാര്‍ട്ടികള്‍.

കേരളത്തിന്‍റെ അതിര്‍ത്തിപങ്കിടുന്ന സംസ്ഥാനങ്ങള്‍ വികസനകാര്യത്തിലും മൂലധന സമാഹരണത്തിലും വന്‍ കുതിപ്പ് നടത്തുമ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ തെറ്റായ വികസന നയങ്ങളും മുന്‍‌ഗണനാക്രമങ്ങളും വികസനകാര്യത്തില്‍ സംസ്ഥാനത്തെ പുറകോട്ടടിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേടുകൊണ്ട് ഒട്ടേറെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നഷ്ടമായി. വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലും ദേശീയ പാത വികസന കാര്യത്തിലും ഇടത് സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ദേശീയപാത വികസനത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ച ഒരേയൊരു സംസ്ഥാനം കേരളമാണ്. ഇത് തന്നെ അത്ഭുതപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ താല്‍‌പ്പര്യമെടുത്താല്‍ ശബരിമല മാസ്റ്റര്‍ പ്ലാന്‍ അതിവേഗം നടപ്പാക്കാനാവും.

കേരളത്തിന്‍റെ വികസനകാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുവെയും പ്രധാനമന്ത്രി എന്ന നിലക്ക് താന്‍ വ്യക്തിപരമായും പ്രത്യേക താല്‍പ്പര്യമെടുത്തിട്ടുണ്ടെന്ന് മന്‍‌മോഹന്‍ സിംഗ് പറഞ്ഞു.

<<1|2