പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > വനിതാദിനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പെണ്ണൊരുമ്പെട്ടാല്‍ നികുതി ഒഴുകിയെത്തും

PTI
2006 ല്‍ നടന്ന രസകരമായ ഒരു സംഭവമാണിത്. ഇറ്റലിയിലെ ടൂറിസ്റ്റ് കേന്ദ്രമായ ലിഗൂറിയാ പ്രവിശ്യയില്‍ നിന്ന് കോടിക്കണക്കിന് യൂറോ നികുതി കിട്ടാനുണ്ട്. പിരിക്കാനെത്തുമ്പോള്‍ ബീച്ചിനടുത്തുള്ള ടൂറിസ്റ്റു കേന്ദങ്ങളിലെ ബാറുടമകളും റെസ്റ്റോറന്‍റ് അധികൃതരും വഴുതിക്കളിക്കുന്നു.

നികുതി അധികൃതര്‍ തലപുകഞ്ഞ് ആലോചിച്ചു. എന്താണ് ഒരു പോംവഴി. ഉത്തരവും കണ്ടെത്തി. മാദകസുന്ദരികളെ കളത്തിലിറക്കുക. പെണ്‍ പിരിവുകാര്‍ റെസ്റ്റോറന്‍റിലും ബാറിലും കയറിയിറങ്ങി. ബിക്കിനി ധരിച്ചെത്തുന്ന ഇവര്‍ അവധിക്കാലം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് റസ്റ്റോറന്‍റുകാര്‍ രസീത് നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കും.

വ്യാപാരികള്‍ക്ക് കുരുക്ക് മനസ്സിലായി. മര്യാദക്കാരായി ഉപഭോക്താക്കള്‍ക്ക് കൃത്യം റസീപ്റ്റും നല്‍കി. പരീക്ഷണം വിജയിച്ച സന്തോഷത്തിലാണ് ആദായനികുതി വകുപ്പ്.

കിട്ടാനുള്ള കോടിക്കണക്കിന് ഡോളര്‍ നികുതി പിരിക്കാന്‍ കൂടുതല്‍ സുന്ദരികളെ നികുതി ഓഫീസര്‍മാരായി നിയമിക്കാന്‍ ആലോചിക്കുകയുമാണിവര്‍. സുന്ദരികളെ എങ്ങനെ തടഞ്ഞു നിര്‍ത്തും എന്ന ചിന്തയിലാണ് ലിഗുറിയായിലെ ബാര്‍, റസ്റ്റോറന്‍റ് ഉടമകള്‍.
കൂടുതല്‍
മുടിക്ക് വേണ്ടത് പ്രകൃതിയുടെ തലോടല്‍
വനിതകളുടെ “ലോകം“
മുലപ്പാല്‍ അമൃത് തന്നെ
അന്തര്‍ദ്ദേശീയ വനിതാദിനം കേരളത്തില്‍
വൈകല്യത്തിന് മുന്നില്‍ തളരാത്ത സ്ത്രീത്വം
സ്ത്രീ സാന്നിധ്യം എവിടെ നില്‍ക്കുന്നു?