പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > വനിതാദിനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുലപ്പാല്‍ അമൃത് തന്നെ
മുലപ്പാല്‍ കുടിച്ചുവളരുന്ന കുട്ടികളില്‍ ഹൃദ്രോഗ സാധ്യത താരതമ്യേന കുറവാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റി ജേര്‍ണല്‍ സര്‍ക്കുലേഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. കുപ്പിപാല്‍ കുടിച്ചുവളരുന്ന കുട്ടികളേക്കാള്‍ മുലപ്പാല്‍ കുടിച്ചുവളരുന്നവരില്‍ രക്തസമ്മര്‍ദ്ദം കുറവായാണ് കാണുന്നത്.

ഏഴു വയസുവരെ പ്രായമുള്ള 4763 കുട്ടികളെ നിരീക്ഷണവിധേയരാക്കിയശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജനിച്ചപ്പോഴുണ്ടായിരുന്ന തൂക്കം, അമ്മയുടെ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകള്‍ ഇവയും ഗവേഷണസംഘം വിലയിരുത്തി.

മുലപ്പാലിലടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളാണ് യഥാര്‍ത്ഥത്തില്‍ രക്തസമ്മര്‍ദ്ദ സാധ്യത കുറയ്ക്കുന്നതെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.. ഈ പോഷകഘടകങ്ങള്‍ രക്തധമനികളുടെ വികാസത്തെ സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദമേറാതെ ശ്രദ്ധിച്ചാല്‍ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ സഹായകമാവുന്നു. മുലപ്പാല്‍ കുടിച്ചുവളരുന്ന കുട്ടികളില്‍ അമിതവണ്ണം, പെരുമാറ്റ വൈചിത്യങ്ങള്‍ ഇവ പൊതുവേ കുറവായി കണ്ടുവരുന്നു.
കൂടുതല്‍
അന്തര്‍ദ്ദേശീയ വനിതാദിനം കേരളത്തില്‍
വൈകല്യത്തിന് മുന്നില്‍ തളരാത്ത സ്ത്രീത്വം