പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > വിഷു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രകൃതിയുടെ പൊന്‍കിരീടം
WD
മീനം മേടം മാസങ്ങളില്‍ വേനല്‍ മൂക്കുമ്പോഴാണ് കൊന്ന പൂക്കുക. സംസ്കൃതത്തില്‍ കര്‍ണികാരമെന്നറിയപ്പെടുന്ന ഈ സുവര്‍ണ പുഷ്പമരം ഇന്ത്യയുടെ സ്വന്തമാണ്.

മലയാളി അതിനെ കേരള പൂവായി വാഴിച്ചിരിക്കുന്നു - സംസ്ഥാനത്തിന്‍റെ പുഷ്പമായി. പ്രകൃതിയുടെ സ്വര്‍ണ കിരീടമാണ് സുവര്‍ണകാന്തിയുള്ള കൊന്നപ്പൂക്കള്‍. സ്വര്‍ണമലരിയെന്നും കൊന്നപ്പൂക്കള്‍ക്ക് പേരുണ്ട്.

പ്രകൃതിയുടെ പൊന്‍ കിരീടമാണ് കൊന്ന പൂക്കള്‍ . കണി വയ്ക്കുമ്പോഴും ഇതേ സങ്കല്പമാണുള്ളത്. കണിയൊരുക്കുന്ന ഓട്ടുരുളി പ്രപഞ്ചത്തിന്‍റെയും അതിലെ വസ്തുക്കള്‍ കാലപുരുഷന്‍റേയും പ്രതീകമാണ്.

ഉരുളിയിലെ പുസ്തകം വാണിയാണ് അക്ഷരമാണ്. വിളക്കിലെ തിരികള്‍ അദ്ദേഹത്തിന്‍റെ കണ്ണുകളാണ്. ഫലങ്ങളാകട്ടെ - കണിവെള്ളരി - മുഖശ്രീയും. സ്വര്‍ണ്ണവര്‍ണ്ണത്തെ പൂണ്ട മനോഹരമായ കൊന്ന പൂക്കളാകട്ടെ കാലപുരുഷനായ വിഷ്ണു ഭഗവാന്‍റെ പൊന്നിന്‍ കിരീടമാണെന്നാണ് സങ്കല്പം.

ഉരുളിയില്‍ വാല്‍ക്കണ്ണാടി വച്ച് ഭഗവതിയെ സങ്കല്പിക്കുന്നവരും കൊന്നയെ സ്വര്‍ണ്ണത്തിന്‍റെ ഐശ്വര്യത്തിന്‍റെ പ്രതീകമായാണ് കാണുന്നത്

1 | 2  >>  
കൂടുതല്‍
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി......
വിഷുഫലം 2008
ചാട്ടിപ്പൂട്ട് ,വിഷുക്കഞ്ഞി ,വിഷുവല്ലി, വിഷുവെടുക്കല്‍
വിഷുക്കൈനീട്ടം:
കണികാണേണ്ടതെങ്ങനെ
കണിവയ്ക്കുന്നതെങ്ങനെ