സകല ഐശ്വര്യ സാമഗ്രികളും നിറഞ്ഞ അഷ്ടമംഗല്യതാലം, നിറഞ്ഞുകത്തുന്ന എഴുതിരി വിളക്ക്. കമലനേത്രന്‍റെ മയില്‍പീലിയും ഓടക്കുഴലും, കളഭമേനിയും കണികാണുന്നതോടെ ഒരു വര്‍ഷം ആരംഭിക്കുന്നു.
കണികാണലാണ് വിഷുവിന്‍റെ പ്രധാനചടങ്ങ്. വിഷുവിന്‍റെ തലേദിവസം വൈകിട്ട് കണി ഒരുക്കി വയ്ക്കുന്നു. ദീപത്തിന് മുന്നില്‍ മഞ്ഞപ്പട്ടുടയാട ചാര്‍ത്തിയ കാര്‍വര്‍ണ്ണന്‍റെ വിഗ്രഹമോ ഉണ്ണികൃഷ്ണന്‍റെ ചിത്രമോ വയ്ക്കുന്നു. അതിന് മുന്നിലൊരു ഭദ്രദീപം കൊളുത്തുന്നു. അടുത്ത് തട്ടത്തില്‍ അരി, നാളികേരം, വെള്ളരിക്ക, കൊന്നപ്പൂവ്, വാല്‍ക്കണ്ണാടി, ചെപ്പ്, അലക്കുപുടവ, സ്വര്‍ണ്ണാഭരണം, ഗ്രന്ഥക്കെട്ട്
വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്‍റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍, ഗരുഡനും, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. നരാകാസുരന്‍റെ നഗരമാണ് പ്രാഗ് ജ്യോതിഷം. അവിടെച്ചെന്ന് നഗരത്തിന്‍റെ ഉപരിതലത്തില്‍