പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > കര്‍ക്കിടക വാവ് > ആത്മശാന്തിയുടെ ബലിതര്‍പ്പണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആത്മശാന്തിയുടെ ബലിതര്‍പ്പണം  Search similar articles
WD
കര്‍ക്കടകവാവ്- മണ്‍മറഞ്ഞവരുടെ ആത്മശാന്തിക്കായി ബലികര്‍മങ്ങള്‍ നടത്തുന്ന പുണ്യദിനം. പരേതാത്മാക്കള്‍ക്ക് വേണ്ടിയുള്ള യജ്ഞത്തിന്‍റെ ഭാഗമാണ് ശ്രാദ്ധക്രിയ. നമ്മുടെ പൂര്‍വികരായ പിതൃക്കള്‍, പിതൃലോകവാസികളാണ്.

കര്‍ക്കടകമാസത്തിലെ കറുത്ത വാവിന് ഏറെ പ്രസക്തിയുണ്ട്. പിതൃക്കളോടുള്ള കടമ നിറവേറ്റാന്‍ ഏറ്റവും അനുയോജ്യമായ ദിനമാണ് ഇത്. ഭാരതപ്പുഴയിലാണ് കുരുക്ഷേത്രത്തില്‍ മരിച്ച ഉറ്റവരുടെ ആത്മശാന്തിക്കായി പഞ്ചപാണ്ഡവര്‍ ബലിതര്‍പ്പണം നടത്തിയത് .

വയനാട്ടില്‍ മാനന്തവാടിക്കടുത്ത തിരുനെല്ലി ക്ഷേത്രത്തിനൊടു ചേര്‍ന്ന പാപനാശിനിയില്‍ ശ്രീരാമനും ലക്ഷ്മണനും വനവാസത്തിന്‍റെ തുടക്കത്തില്‍ ദശരഥനു വേണ്ടി പിതൃതര്‍പ്പണം നടത്തി എന്നാണ്‍ വിശ്വാസം. പാപനാശിനി ബലിതര്‍പ്പണത്തിന്‍ പ്രസിദ്ധമാവന്‍ ഒരു കാരണമിതാണ്.

പമ്പയും ചിറ്റൂരിലെ ശോക നാശിനിയും, മണ്ണാര്‍ക്കാട്ടെ കുന്തിപ്പുഴയും, പിതൃതര്‍പ്പണങ്ങളുടെ പുണ്യം പേറും. ആലുവയിലും തിരുനാവായിലും തിരുനെല്ലിയിലും നീളാതീരത്തും വരയ്ക്കലും തിരുവല്ലത്തുമെല്ലാം ബലിയിടാന്‍ നിരവധി ആളുകള്‍ വന്നു ചേരുന്നു.
1 | 2  >>