പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ശബരിമല > അയ്യപ്പന്‍റെ നാലമ്പലങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അയ്യപ്പന്‍റെ നാലമ്പലങ്ങള്‍
പീസിയന്‍

കേരളത്തില്‍ നാലമ്പങ്ങള്‍ നാലിലേറെയുണ്ട്. ശ്രീരാമ, ഭരത,ലക്ഷ്മണ,ശത്രുഘ്നന്മാരുടെ ഒരു പ്രദേശത്തെ വെവ്വേറെ അമ്പലങ്ങളെ ഒന്നിച്ചാണ് നാലമ്പലങ്ങള്‍ എന്നു പറയാറ്.

എന്നാല്‍ അയ്യപ്പനുമുണ്ട് നാലമ്പലങ്ങള്‍.അതു പക്ഷെ വിവിധ അവതാരങ്ങളെ പ്രതിനിധീകരിക്കുന്നതല്ല മറിച്ച് നാലു ജീവിതകാലഘട്ടങ്ങളേ- ആശ്രമങ്ങളെ - പ്രതിനിധീകരിച്ചാണെന്നു മാത്രം.

അദ്വൈതമൂര്‍ത്തിയായ ശ്രീ ധര്‍മ്മശാസ്‌താവിന്‍റെ പൂര്‍ണ്ണാവതാരമാണ്‌ ഇന്ന്‌ ശബരിമലയില്‍ ശ്രീ അയ്യപ്പനായി കുടികൊള്ളുന്നത്‌. ഹൈന്ദവ ജീവിതചര്യ അനുസരിച്ച് ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിവയാണ് നാല് ആശ്രമങ്ങള്‍.

അയ്യപ്പന്‍റെ നാല് ആശ്രമങ്ങളേയും പ്രതിനിധീകരിച്ച് വന പ്രദേശങ്ങളില്‍ നാല് അമ്പലങ്ങളുണ്ട് - കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചങ്കോവില്‍, കാന്തമല ശബരിമല എന്നിവിടങ്ങളില്‍. അവയില്‍ പലതും ഇന്ന് ചെറിയ പട്ടണങ്ങളായി മാറി എന്നു മാത്രം.ബാല്യകൌമാരങ്ങള്‍ക്കായി ഓരൊ അമ്പലങ്ങള്‍ പ്രത്യേകമുള്ളതുകൊണ്ട് വാസ്തവത്തില്‍ അഞ്ച് അമ്പലങ്ങളുണ്ട് എന്നു പറയാം

1 | 2 | 3  >>  
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഉദയാസ്തമയ പൂജ
പടിപൂജ
കെട്ടു നിറയ്ക്കുന്നതെങ്ങനെ ?
പള്ളിക്കെട്ടില്‍ എന്തൊക്കെ ?
ശബരിമലയിലെയും പമ്പയിലെയും ഫോണ്‍ നമ്പരുകള്‍
ശബരിമല:ഭക്ഷണ സാധനങ്ങളുടെ വില