സമകാലിക കേരളത്തില്‍ രുചിയുടെ വിപ്ലവം സൃഷ്ടിച്ച ഒരാളുണ്ട്. പാചക നൈപുണ്യവും നിയമ വൈദഗ്ധ്യവും ഒരേപോലെ കൊണ്ടു നടക്കാനും അവര്‍ക്കേ കഴിയൂ- കൈരളിയിലെ ‘മാജിക് ഓവന്‍’ എന്ന പാചക പരമ്പരയിലൂടെ മലയാളിയുടെ നാവിന്‍റെ രുചി ഭേദങ്ങളെ തൊട്ടറിഞ്ഞ ലക്ഷ്മി നായര്‍ക്ക് മാത്രം!
എല്ലാവര്‍ക്കും രുചിയൊരുക്കുന്ന ലക്ഷ്മിയുടെ ഇഷ്ടാനിഷ്ടങ്ങളിലേക്ക് ഈ ഓണനാളില്‍ കടന്നു ചെന്നപ്പോള്‍;
എല്ലാവര്‍ക്കുമായി പാചക വിധികള്‍ വിവരിക്കുന്നു, സ്വന്തം ഇഷ്ടത്തെ കുറിച്ച് പറയാമോ?
മധുരം എനിക്ക് വളരെ ഇഷ്ടമാണ്. ഉദാഹരണത്തിന് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന അരവണ. പിന്നെ, മിക്ക തരം പായസങ്ങളും ഇഷ്ടമാണ്. | | മധുരം എനിക്ക് വളരെ ഇഷ്ടമാണ്. ഉദാഹരണത്തിന് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന അരവണ |
| |
വെജിറ്റേറിയനോ നോണോ?
അങ്ങിനെ തീര്‍ത്ത് പറയാന്‍ പറ്റുമോ? നോണ്‍-വെജ് അത്ര ഇഷ്ടമല്ല. പിന്നെ, ചെറിയ മീനുകള്‍ എല്ലാം കറി വച്ച് കൂട്ടും. ചിക്കന്‍, മട്ടന്‍ തുടങ്ങിയവ നന്നായി വയ്ക്കാമെന്ന ആത്മവിശ്വാസം ഉണ്ട്. പക്ഷേ, അവയൊന്നും എനിക്കത്ര പഥ്യമല്ല.
പാചകത്തില്‍ എന്തെങ്കിലും പൊടിക്കൈകള്‍?
എനിക്ക് ഒരു കാര്യം നിര്‍ബന്ധമാണ്. കറികള്‍ക്ക് അരകല്ലില്‍ അരച്ച് ചേര്‍ക്കണം. വീട്ടില്‍ എല്ലാ കറികള്‍ക്കും കല്ലില്‍ അരച്ച് ചേര്‍ക്കുകയാണ് പതിവ്. വെള്ളം കുറച്ചും കൂട്ടിയും നമ്മുടെ ഇഷ്ടത്തിന് മിക്സിയില്‍ അരച്ച് എടുക്കാന്‍ പറ്റുമോ?
|