പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഓണം > ചൌവ്വരി പായസം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചൌവ്വരി പായസം
എത്ര തരം പായസം കഴിച്ചിട്ടുണ്ട്. ഏറെയുണ്ടാകും അല്ലേ...ചൌവ്വരി പായസം കഴിച്ചിട്ടുണ്ടോ. ഇതാ പാചകം ആരംഭിച്ചോളൂ.

ചേര്‍ക്കേണ്ടവ‍:

ചൌവ്വരി ഒരു കപ്പ്
പാല്‍ 1 ലിറ്റര്‍
പഞ്ചസാര കാല്‍ കിലോ
നെയ്യ് 2 ടേബിള്‍ സ്പൂണ്‍
കിസ്മിസ് 1 ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ് 1 ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം:

ചൌവ്വരി വെള്ളത്തിലിട്ടു കുതിര്‍ക്കുക. അതില്‍ കുറച്ചു പാലൊഴിച്ച് വേവിക്കുക. ബാക്കി പാല്‍ ചെറുതീയില്‍ കുറുക്കി ഒഴിക്കുക. ചൌവ്വരി വെന്തു കഴിയുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക. കുറുക്കി വച്ചിരിക്കുന്ന പാലൊഴിച്ച് നെയ്യിലിട്ട് വഴറ്റിയ കിസ്മിസും അണ്ടിപ്പരിപ്പും ചേര്‍ത്ത് വാങ്ങുക.
കൂടുതല്‍
കാരറ്റ് പായസം
കൈതച്ചക്ക പായസം
അവല്‍ പഴം പ്രഥമന്‍
ഓണത്തിന് ചേനപ്പായസം
മധുര പാല്‍പ്പായസം
കൂര്‍ക്ക--- മുരിങ്ങക്കാ എരിശ്ശേരി