ലോകതാരങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ലോകത്തെ ഒന്നാകെ അഞ്ച് വളയത്തിനു കീഴില്‍ നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്ത കായിക മാമാങ്കത്തിന് ഒടുവില്‍ തിരശ്ശീല വീണു. സാങ്കേതിക വിദ്യയും പണക്കൊഴുപ്പും നിറഞ്ഞു നിന്ന മേളയില്‍ പക്ഷേ തിളങ്ങി നിന്നത് ആതിഥേയരുടെ ചുറു ചുറുക്കും സംഘാടന മികവും തന്നെയായിരുന്നു.
ഓഗസ്റ്റ് 8 ന് ഉദ്ഘാടനം ചെയ്ത് 18 ദിവസം നീണ്ട കായിക ഇനങ്ങളില്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന അനേകം പ്രകടനങ്ങള്‍ ഉണ്ട്. എന്നാല്‍ അപ്രതീക്ഷിത ഫലങ്ങളാണ് മത്സരങ്ങളുടെ ഭംഗി എന്ന സത്യം ഉള്‍ക്കൊണ്ടാല്‍ സ്വിമ്മിംഗ്പൂളില്‍ നുരകളെ വകഞ്ഞുമാറ്റി നീന്തുന്ന മൈക്കല്‍ ഫെല്പ്‌സും ട്രാക്ക് മെതിച്ച് കടന്ന് പോകുന്ന വേഗ തമ്പുരാന്‍ ഉസൈന്‍ ബോള്‍ട്ടും ഉയര്‍ന്ന് വരുന്നത് കാണാം.
ഒളിമ്പിക്സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ക്ക് അര്‍ഹനായ മൈക്കല്‍ ഫെല്പ്സ് തന്നെയാണ് ഒളിമ്പിക്‍സിന്‍റെ താരം. പങ്കെടുത്ത എട്ടില്‍ ഏഴിലും ലോകറെക്കോഡ് സ്വര്‍ണ്ണം റിലേയില്‍ ഗ്രൂപ്പ് മത്സരമായതിനാലാകം ഫെല്പ്സിനു ലോക റെക്കോഡ് കഴിയാതിരുന്നത്. പങ്കെടുത്ത എല്ലാ ഇവന്‍റിലും സ്വര്‍ണ്ണം നേടിയതാരം രണ്ട് ഒളിമ്പിക്സുകളിലായി മൊത്തം 14 സ്വര്‍ണ്ണമായിരുന്നു കണ്ടെത്തിയത്.
ഫെല്പസ് വെള്ളത്തിലാണ് അതിശയം തീര്‍ത്തതെങ്കില്‍ കരയിലാണ് ഈ പ്രകടനം ഉസൈന്‍ ബോള്‍ട്ട് നടത്തിയത്. 100 ലും 200 ലും ലോകറെക്കോഡ് കണ്ടെത്തിയ ലോകതാരത്തിന്‍റെ മികവിലാണ് ജമൈക്ക 4x100 സ്വര്‍ണ്ണം കണ്ടെത്തിയത്. അതും ലോകറെക്കോഡായിരുന്നു. ഇതിലൂടെ ഒളിമ്പിക്സില്‍ ത്രിബിളിലേക്കാണ് ബോള്‍ട്ട് കയറി നിന്നത്.
ഇരുപത്തഞ്ചാം തവണ ലോകറെക്കോഡ് തിരുത്തിയ ഇസിന്‍ബയേവയും അത്ഭുതമായി. ഓരോ മീറ്റിലും പോള്‍വാള്‍ട്ടില്‍ സ്വന്തം ചാട്ടം മെച്ചപ്പെടുത്തുന്ന താരം ഇതാദ്യമായി അഞ്ച് മീറ്റര്‍ ഉയരമെന്ന റെക്കോഡിനും അവകാശിയായി.
ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മെഡല്‍ നേടി ഒളിമ്പിക്‍സിനെത്തി ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ സ്വര്‍ണ്ണം നേടിയ ഷോണ്‍ ജോണ്‍സന്‍റെയും ജിംനാസ്റ്റിക്സില്‍ ഒമ്പത് മെഡല്‍ കണ്ടെത്തിയ ചൈനയുടെയും പ്രകടനവും അവിസ്മരണീയം ആയിരുന്നു. അടുത്ത ഇതിഹാസമായിട്ടാണ് ജോണ്‍സന്‍റെ പ്രകടനം വിദഗ്ദര്‍ വിലയിരുത്തപ്പെടുന്നത്.
|