പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > മൂന്ന് ഫൌള്‍: അഞ്ജു പുറത്ത്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൂന്ന് ഫൌള്‍: അഞ്ജു പുറത്ത്
PROPRO
ഏറെ പ്രതീക്ഷ ഒളിമ്പിക്‍സിനെത്തിയ ഇന്ത്യന്‍ താരം അഞ്ജു ബോബി ജോര്‍ജ്ജിനും ഒന്നും ചെയ്യാനായില്ല. ബീജിംഗ് ഒളിമ്പിക്‍സില്‍ അഞ്ജു മത്സരിച്ച ലോംഗ് ജമ്പിന്‍റെ യോഗ്യതാ റൌണ്ടില്‍ തന്നെ ഇന്ത്യന്‍ താരം പുറത്തായി.

അഞ്ജുവിന്‍റെ സ്പെഷ്യല്‍ ഇനമായ ലോംഗ്ജമ്പില്‍ മൂന്ന് ശ്രമങ്ങളും ഫൌളായ നാണക്കേടും താരത്തിനായി.

പാരീസില്‍ 2003 ല്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിക്കൊണ്ട് വേദിയിലേക്ക് എത്തിയ അഞ്ജുവിന് പക്ഷേ ഇന്ത്യന്‍ പ്രതീക്ഷ താങ്ങാനായില്ല.

ഏതന്‍‌സില്‍ 6.83 ചാടിയെങ്കിലും പി9ന്നീടുള്ള മത്സരങ്ങളില്‍ ഒന്നും തന്നെ താരത്തിനു കാര്യമായ മികവ് പുലര്‍ത്താന്‍ കഴിഞ്ഞില്ല.

അതിനു ശേഷം മൊണാക്കോയില്‍ 6.75 ചാടിയ അഞ്ജു മറ്റ് മൂന്ന് മീറ്റുകളിലും കണ്ടത് 6.55 മീറ്ററായിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് ലോക അത്‌ലറ്റിക് മീറ്റില്‍ വെള്ളി കണ്ടെത്തിയ 6.75 ചാടിയതായിരുന്നു ഇതിനു മുമ്പ് അഞ്ജുവിന്‍റെ മികച്ച പ്രകടനം.
കൂടുതല്‍
അഖില്‍ കുമാറും പുറത്തായി
സൈക്ലിങ്ങ്: ടീം ഇനത്തില്‍ ബ്രിട്ടന്‍
പോയിന്‍റസ് റേസില്‍ മരിയന്‍
പ്രായമൊരു പ്രശ്നമല്ലെന്ന് ഒക്സാന
ഒളിമ്പിക്സ് ടിക്കറ്റില്‍ കൃത്രിമം
നഡാലിന് ഒളിമ്പിക് സ്വര്‍ണ്ണം