പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > നഡാലിന് ഒളിമ്പിക് സ്വര്‍ണ്ണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നഡാലിന് ഒളിമ്പിക് സ്വര്‍ണ്ണം

ബെയ്ജിംഗ്: ലോകത്തിലെ ഒന്നാം നമ്പര്‍ താരമാകന്‍ ഒരുങ്ങിനില്‍ക്കുന്ന സ്പാനിഷ് ടെന്നിസ് താരം റഫേല്‍ നഡാല്‍ ഒളിമ്പിക്സിലെ സ്വര്‍ണ്ണമെഡലും സ്വന്തമക്കി. ഞായറാഴ്ച ചിലിയിലെ ഫെര്‍നാന്‍ഡൊ ഗോണ്‍സാലെസിനെ നേരിട്ടുള്ള സെറ്റുകളിലാണ് നഡാല്‍ ഒളിമ്പിക് ഫൈനലില്‍ തകര്‍ത്തത് 6-3, 7-6,6-3.

ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും നേടിയ നഡാല്‍ ലോകത്തെ 12 നമ്പര്‍ താരമായ ഗോണ്‍സാലെസിനെതിരെ കളിയിലുടനീളാം വ്യക്തമായ ആധിപത്യം പുലര്‍ത്തി.

രണ്ടാം സെറ്റില്‍ ഗോന്ണ്‍സാലെസ് തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും, നഡാല്‍ 7-6 ന്‍ സെറ്റ് കൈയടക്കി. ഇതു ചിലി കളിക്കാരനെ നിര്‍വീര്യമക്കി 6-3 നു സെറ്റ് വിട്ടുകൊടുക്കുകയും ചെയ്തു.

ഈ വിജയം ലോക ഒന്നാം നമ്പറിലെടത്താനുള്ള നഡാലിന്‍റെ സാധ്യത ഇരട്ടിപ്പിച്ചു.ഇനി ഏതെങ്കിലും മത്സരത്തില്‍ തോറ്റാല്‍ പൊലും നഡാലിന്‍റെ സിംഹാസനം ഇളകില്ല.
കൂടുതല്‍
ഇടിവീരന്‍‌മാരില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഇന്ത്യ
വേഗതയുടെ പെണ്‍‌പെരുമയും ജമൈക്കയ്ക്ക്
നേഹയും രഞ്‌ജിത്ത്‌ മഹേശ്വരിയും പുറത്ത്
ചൈനീസ് ചാമ്പ്യന്‍ പിന്‍മാറി
വനിതാ റെസ്‌ലിംഗ്: ജപ്പാന് സ്വര്‍ണ്ണം
ടെന്നിസ് ഡബിള്‍സില്‍ വീനസ്‌ സഹോദരിമാര്‍