പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ചൈനീസ് ചാമ്പ്യന്‍ പിന്‍മാറി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചൈനീസ് ചാമ്പ്യന്‍ പിന്‍മാറി
ട്രാക്ക് ഇനങ്ങളില്‍ ചൈനയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ലിയു സിയാങ്ങ് പരുക്ക് കാരണം മത്സരങ്ങളില്‍ നിന്ന് പിന്‍മാറി. പുരുഷ വിഭാഗം 110 മീറ്ററില്‍ ഒളിമ്പിക് ചാമ്പ്യനായ സിയാങ്ങിന് ഒന്നാം റൌണ്ട് ഹീറ്റ്സിനിടയിലാണ് കാലിന് പരുക്കേറ്റത്.

ചൈനയിലേ കായിക താരങ്ങള്‍ക്കിടയില്‍ സൂപ്പര്‍ താര പദവിയുള്ള സിയാങ്ങിന്‍റെ പിന്‍മാറ്റം രാജ്യത്തെയാകെ നിരാശയിലാക്കിയിരിക്കുകയാണ്. മുപ്പത്തിയഞ്ച് സ്വര്‍ണ്ണ മെഡലുകളുമായി ഒളിമ്പിക്സില്‍ മുന്നേറ്റം തുടരുന്ന ചൈനയ്ക്ക് സിയാങ്ങിന്‍റെ പരുക്ക് അപ്രതീക്ഷിത തിരിച്ചടിയാകുകയായിരുന്നു.

ഏതന്‍സ് ഒളിമ്പിക്സില്‍ നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് സിയാങ്ങ് ചൈനയുടെ അഭിമാന താരമായി മാറിയത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ഒളിമ്പിക് ചാമ്പ്യനാകുന്ന ആദ്യ ചൈനീസ് പുരുഷ താരമായിരുന്നു സിയാങ്ങ്. എന്‍ ബി എ ബാസ്ക്കറ്റ് ബോള്‍ താരം യാവു മിങ്ങിനൊപ്പം ഏറ്റവും കൂടുതല്‍ ആരാധീക്കപ്പെടുന്ന ചൈനീസ് കായിക താരമാണ് ലിയു സിയാങ്ങ്.
കൂടുതല്‍
വനിതാ റെസ്‌ലിംഗ്: ജപ്പാന് സ്വര്‍ണ്ണം
ടെന്നിസ് ഡബിള്‍സില്‍ വീനസ്‌ സഹോദരിമാര്‍
വനിതാ ടെന്നീസ്: സ്വര്‍ണ്ണം റഷ്യക്ക്
ബ്രിട്ട സുവര്‍ണ്ണ റാണി
1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മെല്ലൌലി
വനിതാ മാരത്തോണ്‍ ടോംസ്ക്യുവിന്