പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > മാന്‍ഷറും മാനവ്ജിത്തും പ്രയത്നത്തില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മാന്‍ഷറും മാനവ്ജിത്തും പ്രയത്നത്തില്‍
മെഡല്‍ പ്രതീക്ഷയായ ഷൂട്ടിംഗില്‍ ഇന്ത്യയെ നിരാശ വിടാതെ പിടികൂടുകയാണ്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സമരേഷ് ജംഗിനും പിടിച്ചു നില്‍ക്കാനായില്ല.

48 പേര്‍ മത്സരിച്ച ഈ ഇനത്തില്‍ ഇന്ത്യന്‍ താരം 42 ല്‍ ആണ് ഫിനിഷ് ചെയ്തത്. ഇനി 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ മത്സരിക്കും.

കോമ്മണ്‍ വെല്‍ത്ത് 2006 ഗെയിം‌സില്‍ അഞ്ച് സ്വര്‍ണ്ണ മെഡല്‍ കണ്ടെത്തിയ ജംഗ് ഇന്ത്യയുടെ വലിയ പ്രതീക്ഷകളില്‍ ഒന്നായിരുന്നു.

എന്നാല്‍ ട്രാപ്പ് ഇനത്തില്‍ ലോക ചാമ്പ്യന്‍ മാനവ് ജിത്ത് സിംഗ് സന്ധുവും മാന്‍ഷര്‍ സിംഗും പ്രതീക്ഷ നിലനിര്‍ത്താന്‍ പാടു പെടുകയാണ്.

ഒന്നാം ദിനം മൂന്ന് റൌണ്ടുകള്‍ അവസാനിച്ചപ്പോള്‍ പിടിച്ചു നില്‍ക്കുന്ന ഇരുവരും ആറ് താരങ്ങള്‍ പങ്കെടുക്കുന്ന ഫൈനല്‍ റൌണ്ടില്‍ എത്താന്‍ നാളെ നടക്കുന്ന രണ്ട് റൌണ്ടുകള്‍ കൂടി വിജയം കണ്ടെത്താനുള്ള ശ്രമത്തിലാണ്.
കൂടുതല്‍
അമ്പെയ്ത്ത് താരങ്ങളും പിന്നില്‍
ചൈനയ്‌ക്ക് വീണ്ടും സ്വര്‍ണ്ണം
അഞ്ജലിയുടെ പ്രതീക്ഷ ഇനി 50മീറ്ററില്‍
ജൂഡോ: ടൊംബി ഖുമുജം ദേവി പുറത്ത്
ചെന്‍ സിയെ സിയയ്‌ക്ക് റെക്കോഡ്
ആദ്യ സ്വര്‍ണ്ണം കാതറീനയ്‌ക്ക്