പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ചെന്‍ സിയെ സിയയ്‌ക്ക് റെക്കോഡ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചെന്‍ സിയെ സിയയ്‌ക്ക് റെക്കോഡ്
PROPRO
ചൈനീസ് വനിതാതാരം ചെന്‍ സിയാ സിയ ആതിഥേയരുടെ ആദ്യ സ്വര്‍ണ്ണം ബീജിംഗില്‍ കണ്ടെത്തി. ഭാ‍രോദ്വഹനത്തിലെ 48 കിലോ വിഭാഗത്തില്‍ ഒളിമ്പിക് റെക്കോഡോടെയാണ് ചൈനീസ് താരം സ്വര്‍ണ്ണം കണ്ടെത്തിയത്. രണ്ട് ശ്രമങ്ങളില്‍ നിന്നായി 212 കിലോ ഉയര്‍ത്തിയാണ് സിയാ സിയാ ഒളിമ്പിക്‍സില്‍ പുതിയ ചരിത്രം കുറിച്ചത്.

മൊത്തം 198 കിലോ ഉയര്‍ത്തിയ തുര്‍ക്കി താരം സിബെല്‍ ഒസ്ക്കാന്‍ ഈ വിഭാഗത്തില്‍ വെള്ളി മെഡലും ചൈനീസ് തായ്‌പേയി താരം ചെന്‍ വീ ലിംഗിനാണ് വെങ്കലം. ആദ്യ ശ്രമത്തില്‍ 95 കിലോ ഉയര്‍ത്തിയ സിയേ സിയ രണ്ടാമത്തെ ശ്രമത്തില്‍ 117 കിലോ കൂടി ഉയര്‍ത്തിയതോടെ മൊത്തം 212 കിലോ ആയി.

കഴിഞ്ഞ ഒളിമ്പിക്‍സില്‍ തുര്‍ക്കി താരം നുര്‍കാന്‍ റ്റയ്‌ലാന്‍ സ്ഥാപിച്ച 210 കിലോയുടെ ഒളിമ്പിക് റെക്കോഡാണ് ചൈനീസ് താരം പഴങ്കഥയാക്കിയത്. വെള്ളി നേടിയ താരം സിബെല്‍ ഒസ്ക്കാന്‍ 88 ,111 കിലോ ഉയര്‍ത്തി മൊത്തം 199 കിലോ ഉയര്‍ത്തി. വെയ് ലിംഗ് രണ്ട് ശ്രമങ്ങളില്‍ നിന്നായി 84, 112 എന്നിങ്ങനെ മൊത്തം 196 കിലോ ഉയര്‍ത്തി.
കൂടുതല്‍
ആദ്യ സ്വര്‍ണ്ണം കാതറീനയ്‌ക്ക്
കിളിക്കൂട് വര്‍ണ്ണപ്രഭയില്‍ കുളിച്ചു
ബീജിംഗ് ഒളിമ്പിക്‍സിനു തുടക്കമായി
ഒളിമ്പിക്‍സ്: ഗംഭീരമായ തയ്യാറെടുപ്പ്
ബീജിംഗില്‍ സുരക്ഷ ശക്തമാക്കി
ഒളിമ്പിക്‍സിലെ മെഗാ താരങ്ങള്‍