പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > മെസ്സിക്ക് ഗോള്‍: അര്‍ജന്‍റീനയ്‌ക്ക് ജയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മെസ്സിക്ക് ഗോള്‍: അര്‍ജന്‍റീനയ്‌ക്ക് ജയം
PROPRO
അര്‍ജന്‍റീനയ്‌ക്കൊപ്പം ഒളിമ്പിക്‍സില്‍ കളിക്കാന്‍ കിട്ടിയ അവസരം ലയണേല്‍ മെസ്സി മുതലാക്കിയപ്പോള്‍ ലാറ്റിനമേരിക്കന്‍ ടീമിനു ഉജ്വല ജയം. ഐവറികോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്‍റീന തകര്‍ത്തത്. അര്‍ജന്‍റീനയ്‌ക്കാ‍യി ആദ്യ ഗോള്‍ കണ്ടെത്തിയ മെസ്സി രണ്ടാമത്തെ ഗോളിനു അവസരം ഒരുക്കുകയും ചെയ്തു.

ഗ്രൂപ്പ് എയില്‍ ഇതോടെ അര്‍ജന്‍റീന മുന്നിലെത്തി. ഒന്നാം പകുതി അവസാനിക്കുന്നതിനു മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു അര്‍ജന്‍റീന ആദ്യ ഗോള്‍ കണ്ടെത്തിയത്. ഐവറികോസ്റ്റ് പ്രതിരോധ നിരയെയും ഗോളിയെയും കബളിപ്പിച്ച് മെസ്സി ഗോള്‍ കുറിച്ചു. ബ്രേക്കിനു ശേഷം നാലു മിനിറ്റു കഴിഞ്ഞപ്പോള്‍ ഐവറി ആനകള്‍ക്കായി സക്കേവു സിസ്സ ഒരു ഗോള്‍ മടക്കി.

പ്ലേമേക്കര്‍ യുവാന്‍ റോമന്‍ റിക്വല്‍മിയുടെ നേതൃത്വത്തിലിറങ്ങിയ അര്‍ജന്റീന രണ്ടാം പകുതിയിലും വിട്ടില്ല. ജര്‍മ്മന്‍ അക്കോസ്റ്റയ്‌ക്ക് ഗോളടിക്കാന്‍ പാകത്തിന് ഒരു ഉജ്വല അവസരം കൂടി സൃഷ്ടിച്ച മെസ്സി രണ്ടാമത്തെ ഗോള്‍ നേടാന്‍ ലാറ്റിനമേരിക്കന്‍ ടീമിനെ സഹായിച്ചു. ഗ്രൂപ്പ് ബിയില്‍ നൈജീരിയാ ഹോളണ്ട് മത്സരം സമനിലയില്‍ അവസാനിച്ചു.

ഗ്രൂപ്പ് ഡി യിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയ കാമറൂണിനെ ഒരുഗോള്‍ സമനിലയില്‍ പിടിച്ചു. സാവോ പോളോ മിഡ്ഫീല്‍ഡര്‍ ഹെര്‍മാനസ് എഴുപത്തൊമ്പതാം മിനിറ്റില്‍ നേടിയ ഗോളാണ് ബ്രസീലിന് വിജയം ഒരുക്കിയത്. ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം തേടുന്ന ബ്രസീല്‍ നിരയില്‍ പ്ലേമേക്കര്‍ റൊണാള്‍ഡീന്യോയുമുണ്ടായിരുന്നു.
കൂടുതല്‍
ഒളിമ്പിക്സിനായി 6 യു.എന്‍ സ്റ്റാമ്പുകള്‍
സാനിയയ്ക്ക് മത്സരം കടുക്കും
ചൂടുകാറ്റ് തടയാന്‍ പദ്ധതി
കാനഡയ്‌ക്ക് ഇന്ത്യന്‍ തലപ്പാവ്
ഒളിമ്പിക് ദീപം വന്‍‌മതിലില്‍
ബീജിംഗ്: അമാന്ദാ ആദ്യ പ്രക്ഷോഭകാരി