പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > സാനിയയ്ക്ക് മത്സരം കടുക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സാനിയയ്ക്ക് മത്സരം കടുക്കും
PTIPRO

ഇന്ത്യയുടെ സാനിയ മിര്‍സയുടെ ഒളിമ്പിക് ഷെഡ്യൂള്‍ മത്സരങ്ങള്‍ കടുക്കുന്നതാണ്. ഒന്നാം റൌണ്ടില്‍ സാനിയയുടെ എതിരാളി ചെക്ക് താരം ഇവേറ്റ ബെനസോവയാണ്.

നിലവിലെ സൂചനകള്‍ അനുസരിച്ച് പ്രാഥമിക റൌണ്ടില്‍ സാനിയ വിജയിച്ചാല്‍ അടുത്ത മത്സരത്തില്‍ മുന്‍ ലോക ഒന്നാം നമ്പരായ സാക്ഷാല്‍ വീനസ് വില്യംസാവും എതിരാളി.

വീനസ് വില്യംസിനെതിരായി ലോക റാങ്കിംഗില്‍ അറുപതാം സ്ഥാനത്തുള്ള സാനിയ എത്ര കണ്ട് മുന്നേറുമെന്ന് കാത്തിരുന്നു തന്നെ കാണണം.

കഴിഞ്ഞ കാല മത്സരങ്ങളും സാനിയയ്ക്ക് അനുകൂലമല്ലെന്നാണ് സൂചന നല്‍കുന്നത്. നിലവില്‍ അമ്പത്താറാം റാങ്കുള്ള ബെനസോവയുമായുള്ള മൂന്ന് മത്സരങ്ങളിലും സാനിയ മൂന്ന് സെറ്റുകള്‍ നീണ്ട മത്സരങ്ങള്‍ക്കൊടുവില്‍ പരാജയപ്പെടുകയാണുണ്ടായത്. 2005 ലോസ് ഏഞ്ചലസിലും 2006 ല്‍ ഹെര്‍ട്ടോജെന്‍ബോസ്കിലും ഈ വര്‍ഷം സ്റ്റോക്ക് ഹോമിലും സാനിയ ബെനസോവയ്ക്കെതിരെ തോള്‍വി സമ്മതിച്ചു.

അതേ സമയം പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ ലിയാന്‍ഡര്‍ പെയ്സും മഹേഷ് ഭൂപതിയും മെച്ചപ്പെട്ട സ്ഥിതിയിലാണ്. ഇരുവര്‍ക്കും ഞായറാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ എതിരിടാനുള്ളത് ഫ്രഞ്ച് ടീമിലെ ഗായെല്‍ മോന്‍ഫിത്സ് - ഗില്ലെസ് സൈമണ്‍സ് സഖ്യത്തെയാണ്.
കൂടുതല്‍
ചൂടുകാറ്റ് തടയാന്‍ പദ്ധതി
കാനഡയ്‌ക്ക് ഇന്ത്യന്‍ തലപ്പാവ്
ഒളിമ്പിക് ദീപം വന്‍‌മതിലില്‍
ബീജിംഗ്: അമാന്ദാ ആദ്യ പ്രക്ഷോഭകാരി
ചൈന കാഴ്ചയുടെ ലോകം തുറക്കുന്നു
ഫുട്ബോളില്‍ ആദ്യ റെക്കോഡ്