പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ബീജിംഗ്: അമാന്ദാ ആദ്യ പ്രക്ഷോഭകാരി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബീജിംഗ്: അമാന്ദാ ആദ്യ പ്രക്ഷോഭകാരി
PROPRO
സ്വന്തം നഗ്നത പ്രദര്‍ശനമാക്കി മാറ്റിയ അമേരിക്കന്‍ നീന്തല്‍ താരം അമാന്ദാ ബേര്‍ഡ് ബീജിംഗ് ഒളിമ്പിക്‍സിലെ ആദ്യ പ്രക്ഷോഭകാരിയായി മാറി. ലോകത്ത് മൃഗങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ പ്രതിക്ഷേധവുമായി എത്തിയ അമാന്ദ താന്‍ നഗ്നയായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ പുറത്തിറക്കിയാണ് പ്രതിഷേധിച്ചത്.

മൃഗ സംരക്ഷണ സംഘടനയായ പെറ്റയുടെ പ്രതിനിധിയായി അമാന്ദ പോസ്റ്റര്‍ പ്രകാശനം നടത്തിയത് ഒളിമ്പിക്സ് ഗ്രാമത്തിനു പുറത്തായിരുന്നു. രണ്ട് തവണ ഒളിമ്പിക്‍സ് സ്വര്‍ണ്ണമെഡല്‍ ജേതാവായിരുന്ന അമാന്ദ ഏതന്‍സില്‍ നേടിയ 200 മീറ്റര്‍ ബെസ്റ്റ് സ്ട്രോക്ക് സ്വര്‍ണ്ണം നിലനിര്‍ത്താനാണ് ബീജിംഗില്‍ എത്തിയിരിക്കുന്നത്.

അമേരിക്കന്‍ പതാകയുടെ പശ്ചാത്തലത്തില്‍ നഗ്നയായി വെള്ളത്തില്‍ മുട്ടു കുത്തിയിരിക്കുന്ന ബേര്‍ഡ് വലതു കൈ ഇടുപ്പില്‍ വച്ച് ഇടതു കൈ കൊണ്ട് മാറിടം മറച്ചിരിക്കുന്ന നിലയിലാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. നിഷ്ക്കളങ്കരായ മൃഗങ്ങളെ കൊല്ലരുതെന്ന തന്‍റെ സന്ദേശം പ്രകടമാക്കാനുള്ള വേദിയാണ് ഒളിമ്പിക്‍സ് എന്നും ഇക്കാര്യത്തില്‍ തനിക്ക് ചെയ്യാനുള്ളത് ചെയ്തെന്നേയുള്ളെന്നും പോസ്റ്റര്‍ പ്രകാശനം ചെയ്ത് ബേര്‍ഡ് വ്യക്തമാക്കി.

നഗ്നത വെളിവാക്കല്‍ തനിക്ക് പ്രശ്‌നമില്ലെന്നും പ്ലേബോയ് മാസികയ്ക്ക് മുമ്പ് ചെയ്തിട്ടുണ്ടെന്നും ഓഫീസിലൊക്കെ നീന്തല്‍ വേഷത്തില്‍ പോകാറുണ്ടെന്നും ബേഡ് പറയുന്നു. പ്രതിഷേധവും സുരക്ഷയും വലിയ വിഷയമായ ചൈനയ്ക്ക് കാര്യമായ ശല്യം ഉണ്ടാക്കാതെ ആശയപ്രചരണം നടത്തുകയാണ് ലക്‍ഷ്യമെന്ന് അമാന്ദ വ്യക്തമാക്കുന്നു.

ഒളിമ്പിക്‍സിലെ നീന്തല്‍ ഇനങ്ങള്‍ നടക്കുന്ന വാട്ടര്‍ ക്യൂബ് സ്റ്റേഡിയത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് അമാന്ദ പദ്ധതിയിട്ടിരുന്നത് എങ്കിലും ചൈനീസ് ഈ നീക്കം തടയുകയായിരുന്നു. മൃഗ രോമ ഉല്‍പ്പന്നങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായ ചൈന ഇക്കാര്യത്തിനായി മൃഗങ്ങളെ പീഡിപ്പിക്കുന്നുണ്ടെന്ന് പെറ്റ ആരോപിക്കുന്നു.
കൂടുതല്‍
ചൈന കാഴ്ചയുടെ ലോകം തുറക്കുന്നു
ഫുട്ബോളില്‍ ആദ്യ റെക്കോഡ്
ഓസീസ്, സെര്‍ബിയ ആദ്യമത്സരം
ബീജിംഗിലെ ആദ്യ ഫലം സമനില
ഷൂട്ടിങ്ങ് റെയിഞ്ചില്‍ കണ്ണും നട്ട് ഇന്ത്യ
ഒര്‍ലാന്‍ഡോ സെക്സിയസ്റ്റ് അത്‌ലറ്റ്