പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ചൈന കാഴ്ചയുടെ ലോകം തുറക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചൈന കാഴ്ചയുടെ ലോകം തുറക്കുന്നു
PROPRO
കായിക മികവിന്‍റെയും മത്സരങ്ങളുടെയും മികവ് വാഗ്ദാനം ചെയ്തു കൊണ്ട് കാഴ്ചയുടെ പുതിയ ലോകം വെള്ളിയാഴ്ച ചൈന ലോകത്തിനു മുന്നില്‍ തുറക്കും. 205 രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിനു കായിക താരങ്ങളെയും ആരാധകരെയും കാണികളേയുമാണ് ചൈന സ്വാഗതം ചെയ്യുന്നത്.

ഒളിമ്പിക്‍സ് സംഘടിപ്പിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വിമര്‍ശിച്ചവര്‍ക്കെല്ലാം ശക്തമായ മറുപടി നല്‍കാനാണ് ചൈനയുടെ ശ്രമം. അമേരിക്കന്‍ പ്രസിഡന്‍ഡ് ജോര്‍ജ്ജ് ബുഷ് ഉള്‍പ്പടെയുള്ള ലോക നേതാക്കള്‍ 91,000 കാണികള്‍ക്കൊപ്പം മൂന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചടങ്ങുകളില്‍ പങ്കാളികളാകും. ചൈനീസ് സംവിധായകന്‍ സാംഗ് മോയ്‌ക്ക് കീഴില്‍ 15,000 കലാകാരന്‍മാരാണ് പല പരിപാടികള്‍ അവതരിപ്പിക്കാനായി കാത്തിരിക്കുന്നത്.

ഉദ്ഘാടനത്തിന് ആഘോഷം പകരുന്നതിനായി 29,000 വെടിക്കെട്ട് ഉപകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. കലാപരിപാടികളില്‍ 5,000 വര്‍ഷത്തെ ചൈനയുടെ സാംസ്കാരിക പൈതൃകം കലാപരിപാടികളില്‍ തെളിയും.
ചരിത്രത്തിലെ ഏറ്റവും മികച്ച ഒളിമ്പിക്‍സാക്കി ബീജിംഗ് 2008 നെ മാറ്റുന്നതിനായി 43 ദശലക്ഷം ഡോളറാണ് ചൈന ഒഴുക്കുന്നത്. എട്ടിന്‍റെ മാന്ത്രിക നമ്പരായ 2008 എട്ടാം മാസം എട്ടാം തീയതി എട്ട് മണിക്കാണ് ഉദ്ഘാടനം.
കൂടുതല്‍
ഫുട്ബോളില്‍ ആദ്യ റെക്കോഡ്
ഓസീസ്, സെര്‍ബിയ ആദ്യമത്സരം
ബീജിംഗിലെ ആദ്യ ഫലം സമനില
ഷൂട്ടിങ്ങ് റെയിഞ്ചില്‍ കണ്ണും നട്ട് ഇന്ത്യ
ഒര്‍ലാന്‍ഡോ സെക്സിയസ്റ്റ് അത്‌ലറ്റ്
ബീജിംഗിലെ ആദ്യ മത്സരാര്‍ത്ഥി ബ്രസീല്‍