പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ഫുട്ബോളില്‍ ആദ്യ റെക്കോഡ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഫുട്ബോളില്‍ ആദ്യ റെക്കോഡ്
PROPRO
ഒളിമ്പിക്‍സ് തുടങ്ങാന്‍ ഒരു ദിവസം മാത്രം മുന്നില്‍ നില്‍ക്കേ ബീജിംഗിലെ ആദ്യ റെക്കോഡ് ഫുട്ബോളില്‍ പിറന്നു. നോര്‍വേയുടെ താരമായ ലെനി ലാര്‍സന്‍ കൌറില്‍ രണ്ടാം മിനിറ്റില്‍ ഗോള്‍ നേടി. ഒളിമ്പിക്‍സ് വനിതാ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഗോളായിരിക്കുകയാണ് രണ്ടാം മിനിറ്റില്‍ പിറന്ന ഈ ഗോള്‍.

അമേരിക്ക ആയിരുന്നു നോര്‍വേയുടെ എതിരാളികള്‍. ഒളിമ്പിക്‍സ് തുടങ്ങുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച വനിതാ ഫുട്ബോളിലായിരുന്നു ലെനിയുടെ വേഗമേറിയ ഗോള്‍. ജര്‍മ്മന്‍ താരം പിയാ വുന്‍ഡെര്‍ലിച്ച് 1996 ല്‍ നാലാം മിനിറ്റില്‍ ബ്രസീലിനെതിരെ നേടിയ ഗോളായിരുന്നു ഇതിനു മുമ്പത്തെ ഏറ്റവും വേഗമേറിയ ഗോള്‍.

നോര്‍വേയുടെ രണ്ടാം ഗോള്‍ വേഗമേറിയ രണ്ടാമത്തെ ഗോളായി മാറി. അമേരിക്കന്‍ പ്രതിരോധക്കാരില്‍ നിന്നും തട്ടിയെടുത്ത പന്ത് മെലീസ്സെ വീക്ക് വലയില്‍ എത്തിക്കുമ്പോള്‍ ഏഴ് മിനിട്ടേ പിന്നിട്ടുരുന്നുള്ളൂ. ആദ്യത്തെ ഗ്രൂപ്പ് മത്സരങ്ങളില്‍ ചൈന 2-1 നു സ്വീഡനെയും കാനഡ അര്‍ജന്‍റീനയേയും പരാജയപ്പെടുത്തി.

ജര്‍മ്മനിയും ബ്രസീലും സമനില കൊണ്ട് രക്ഷപ്പെട്ടപ്പോള്‍ ദക്ഷിണ കൊറിയ നൈജീരിയയെ ഒരു ഗോളിനു തോല്‍പ്പിച്ചു. ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനക്കാരായിരിക്കുകയാണ് കൊറിയ. ഗ്രൂപ്പ് ജിയില്‍ നോര്‍വേയാണ് മുകളില്‍. ജപ്പാന്‍ ന്യൂസിലന്‍ഡുമായി 2-2 സമനിലയി വഴങ്ങിയതിനാല്‍ രണ്ടാം സ്ഥാനത്തായി.
കൂടുതല്‍
ഓസീസ്, സെര്‍ബിയ ആദ്യമത്സരം
ബീജിംഗിലെ ആദ്യ ഫലം സമനില
ഷൂട്ടിങ്ങ് റെയിഞ്ചില്‍ കണ്ണും നട്ട് ഇന്ത്യ
ഒര്‍ലാന്‍ഡോ സെക്സിയസ്റ്റ് അത്‌ലറ്റ്
ബീജിംഗിലെ ആദ്യ മത്സരാര്‍ത്ഥി ബ്രസീല്‍
ഒളിമ്പിക്‍സ് ഉദ്ഘാടനം ഗംഭീരമാകും