പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ഓസീസ്, സെര്‍ബിയ ആദ്യമത്സരം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഓസീസ്, സെര്‍ബിയ ആദ്യമത്സരം
PROPRO
യൂറോപ്യന്‍ കപ്പിനു പിന്നാലെ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വീണ്ടും ആരവം ഉയരുന്നു. ബീജിംഗ് 2008 ഒളിമ്പിക്‍സിലെ മത്സരങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. സ്വതന്ത്ര രാഷ്ട്രമായതിനു ശേഷം ആദ്യ ഒളിമ്പിക്‍സിന് എത്തുന്ന സെര്‍ബിയയ്‌ക്ക് എതിരെ ഓസ്ട്രേലിയയുടെ മത്സരത്തോടേയാണ് പുരുഷ ഫുട്ബോള്‍ മത്സരങ്ങള്‍ തുടങ്ങുക.

ഗ്രൂപ്പ് എ യിലാണ് ഇവരുടെ മത്സരങ്ങള്‍. 1984 ല്‍ ലോസ് ഏഞ്ചല്‍‌സില്‍ വച്ച് വെങ്കലം നേടിയ യൂഗോസ്ലാവ്യയില്‍ നിന്നും വേര്‍പെട്ട ശേഷം സ്വതന്ത്ര രാജ്യമെന്ന നിലയില്‍ ആദ്യമായിട്ടാണ് സെര്‍ബിയ ഒളിമ്പിക്‍സ് മത്സരങ്ങള്‍ക്ക് എത്തുന്നത്. ഇതേ ഗ്രൂപ്പില്‍ രണ്ടാമത്തെ മത്സരം ഇതിനു പുറമേ അര്‍ജന്‍റീനയും ഐവറികോസ്റ്റും തമ്മിലാണ്.

തുടര്‍ച്ചയായി ആറ് തവണ യൂത്ത് ലോകകിരീടം നേടിയ ടീമാണ് അര്‍ജന്‍റീന. സെര്‍ജിയോ അഗ്വീറോ, മെസ്സി, റിക്വല്‍മെ തുടങ്ങിയ പ്രമുഖര്‍ അവര്‍ക്കായി കളിക്കും. ഒളിമ്പിക്‍സില്‍ ആദ്യം കളിക്കുന്ന ഐവറികോസ്റ്റിന്‍റെ പ്രമുഖ താരം സലോമോന്‍ കാലുവാണ്. ഗ്രൂപ്പ് ബിയില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാന് എതിരാളികള്‍ അമേരിക്കയാണ്. .

ആതിഥേയരായ മെക്‍സിക്കോയെ കെട്ടു കെട്ടിച്ച് 1964 ല്‍ ഒരു വെങ്കല മെഡല്‍ സമ്പാദിച്ചതിന്‍റെ പ്രശസ്തി ജപ്പാനുണ്ട്. ഒളിമ്പിക്‍സില്‍ 13 തവണ കളിച്ചിട്ടുള്ള അമേരിക്ക സിഡ്നി 2000 ല്‍ നാലാം സ്ഥാനത്തെത്തിയതാണ് മികച്ച നേട്ടം. ജോസി ആല്‍റ്റിദോര്‍, ഫ്രെഡി അഡു, ജോനാതന്‍ സ്പെക്ടര്‍ തുടങ്ങിയവരാണ് അമേരിക്കന്‍ ടീമിലെ പ്രമുഖര്‍.

ഗ്രൂപ്പ് ബിയില്‍ നെതര്‍ലന്‍ഡും നൈജീരിയയുമാണ് മറ്റ് രണ്ട് പ്രമുഖര്‍. മൂന്ന് തവണ ഒളിമ്പിക് വെങ്കലം കണ്ടെത്തിയ നെതര്‍ലന്‍ഡ് 1920 നു ശേഷം ഇതുവരെ ഒളിമ്പിക്സില്‍ കളിച്ചിട്ടില്ല. ലോകകപ്പും കോപ്പയുമെല്ലാം പലതവണ നേടിയിട്ടും ഒളിമ്പിക്‍സ് സ്വര്‍ണ്ണമില്ലാത്ത ബ്രസീലാണ് ഗ്രൂപ്പ് സിയിലെ പ്രമുഖര്‍. റൊണാല്‍ഡീഞ്ഞോ തന്നെയാണ് പ്രധാന ആകര്‍ഷണം. ബല്‍ജിയമാണ് ആദ്യ മത്സരത്തില്‍ ബ്രസീലിനു എതിരാളികള്‍.

1916 ല്‍ ഒളിമ്പിക്സ് സ്വര്‍ണ്ണം നേടിയ ബല്‍ജിയം1920 നു ശേഷം ആദ്യമായിട്ടാണ് ഒളിമ്പിക്‍സില്‍ കളിക്കാനെത്തുന്നത്. ഗ്രൂപ്പ് സിയില്‍ ആതിഥേയരായ ചൈനയുടെ ആദ്യ മത്സരം ന്യൂസിലന്‍ഡിനെതിരെയാണ്. ഒളിമ്പിക്‍സില്‍ കിവീസ് അരങ്ങേറ്റം നടത്തുമ്പോള്‍ ചൈന രണ്ടാം തവണയാണ് ഒളിമ്പിക്‍സ് കളിക്കുന്നത്.

ഗ്രൂപ്പ് ഡിയില്‍ ലോക ചാമ്പ്യന്‍‌മാരായ ഇറ്റലി ഹോണ്ടുറാസിനെ നേരിടും. സിഡ്നി 2000 ലെ സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ കാമറൂണും കൊറിയയുമാണ് ഗ്രൂപ്പില്‍ മറ്റുള്ളവര്‍. ഏഷ്യയിലെ ഏറ്റവും കരുത്തരില്‍ പെടുന്ന റിപ്പബ്ലിക്ക് ഓഫ് കൊറിയ കാമറൂണിനു ശക്തരായ എതിരാളികളാണ്.
കൂടുതല്‍
ബീജിംഗിലെ ആദ്യ ഫലം സമനില
ഷൂട്ടിങ്ങ് റെയിഞ്ചില്‍ കണ്ണും നട്ട് ഇന്ത്യ
ഒര്‍ലാന്‍ഡോ സെക്സിയസ്റ്റ് അത്‌ലറ്റ്
ബീജിംഗിലെ ആദ്യ മത്സരാര്‍ത്ഥി ബ്രസീല്‍
ഒളിമ്പിക്‍സ് ഉദ്ഘാടനം ഗംഭീരമാകും
മരുന്നടി: മോണിക്കയും പിടിയില്‍