പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ബീജിംഗിലെ ആദ്യ ഫലം സമനില
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബീജിംഗിലെ ആദ്യ ഫലം സമനില
PROPRO
ഒളിമ്പിക്സിലെ ആദ്യ മത്സരത്തില്‍ ആര്‍ക്കും ജയമില്ല. ഉദ്ഘാടനത്തിനു രണ്ട് ദിനം മുമ്പ് ആരംഭിച്ച വനിതാ ഫുട്ബോളിലെ ആദ്യ മത്സരഫലം സമനില. ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനിയുടെ വനിതാ ടീമും രണ്ടാം സ്ഥാനക്കാരായ ബ്രസീലും തമ്മിലായിരുന്നു മത്സരം. ഇരു ടീമുകളും ഗോളടിക്കാതെ പിരിയുകയായിരുന്നു.

ബുധനാഴ്ച നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ താരം മാര്‍ത്തയെ പിടിച്ചുകെട്ടിയ ജര്‍മ്മനി സമനിലയിലേക്ക് ബ്രസീലിനെ കൊണ്ടെത്തിക്കുകയായിരുന്നു. രണ്ട് തവണ ലോക വനിതാ ഫുട്ബോളറായ മാര്‍ത്തയുടെ നീക്കങ്ങള്‍ ഫലപ്രദമായില്ല. ഇരു ടീമുകളും മികച്ച ആക്രമണമാണ് പുറത്തെടുത്തതെങ്കിലും അവയൊന്നും ഗോളാക്കാന്‍ കഴിയാതെ വരികയായിരുന്നു.

ലോകകപ്പിനു ശേഷം ഇരു ടീമുകളും തമ്മില്‍ നടക്കുന്ന ആദ്യ മത്സരമായിരുന്നു ഇത്. ഇരു ടീമുകള്‍ക്കും ഒളിമ്പിക്സില്‍ ഇതുവരെ സ്വര്‍ണ്ണം കണ്ടെത്താന്‍ കഴിയാത്ത ടീമുകളാണ് രണ്ടും. സിഡ്നിയിലും ഏതന്‍‌സില്‍ ജര്‍മ്മനി വെങ്കലം കണ്ടെത്തിയിരുന്നു. ബ്രസീലാകട്ടെ ഏതന്‍‌സില്‍ വെള്ളി നേടിയ ടീമാണ്.

അതേസമയം മറ്റ് രണ്ട് മത്സരങ്ങളില്‍ അര്‍ജന്‍റീനയും ന്യൂസിലാന്‍ഡും വിജയം ആഘോഷിച്ചു. കാനഡ അര്‍ജന്‍റീനയെ മറിച്ചത് 2-1 നാണ്. ഇതേ സ്കോറിനു തന്നെ ഏഷ്യന്‍ ശക്തികളായ ജപ്പാനെ ന്യൂസിലാന്‍ഡ് വനിതകളും പരാജയപ്പെടുത്തി.
കൂടുതല്‍
ഷൂട്ടിങ്ങ് റെയിഞ്ചില്‍ കണ്ണും നട്ട് ഇന്ത്യ
ഒര്‍ലാന്‍ഡോ സെക്സിയസ്റ്റ് അത്‌ലറ്റ്
ബീജിംഗിലെ ആദ്യ മത്സരാര്‍ത്ഥി ബ്രസീല്‍
ഒളിമ്പിക്‍സ് ഉദ്ഘാടനം ഗംഭീരമാകും
മരുന്നടി: മോണിക്കയും പിടിയില്‍
ഒളിമ്പിക്‍സിനു സംഗീതവും