പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ഷൂട്ടിങ്ങ് റെയിഞ്ചില്‍ കണ്ണും നട്ട് ഇന്ത്യ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഷൂട്ടിങ്ങ് റെയിഞ്ചില്‍ കണ്ണും നട്ട് ഇന്ത്യ
ഷൂട്ടിങ്‌ ടീമിന്‍റെ മലയാളിയായ കോച്ച്‌ സണ്ണി തോമസിന്‌ തികഞ്ഞ പ്രതീക്ഷയുണ്ട്‌. റ്റീം രാജ്യത്തിന്‍റെ മാനം കാക്കുമെന്നദ്ദേഹം വിശ്വസിക്കുന്നു. ബെയ്‌ജിങ്‌ ഒളിമ്പിക്‌സിനെത്തുന്ന മികച്ച ഷൂട്ടര്‍മാരുമായെല്ലാം നമ്മുടെ ഷൂട്ടര്‍മാര്‍ സമീപകാലത്ത്‌ മത്സരിച്ചിട്ടുണ്ട്.

ഷൂട്ടര്‍മാരുടെയും ശാരീരിക, മാനസിക നിലകളെയും മല്‍സര ദിവസത്തെ കാലാവസ്ഥയും പരിസ്ഥിതിയും എല്ലാം മെഡല്‍ സാധ്യത നിര്‍ണയിക്കുന്ന ഘടകങ്ങളാണ്‌. നമ്മുടെ ഷൂട്ടര്‍മാര്‍ക്ക്‌ പുതുതായി ഒന്നും ചെയ്യാനില്ല. മികച്ച പ്രകടനങ്ങള്‍ ബെയ്‌ജിങ്ങില്‍ ആവര്‍ത്തിച്ചാല്‍ മാത്രം മതി. - സണ്ണിയുടെ പ്രതീക്ഷ പുലര്‍ത്തുന്നു

ആതന്‍സിലെ മെഡല്‍ ജേതാവായ റാത്തോഡും അഞ്‌ജലിയും ഇത്തവണയും ടീമിലുണ്ട്‌. ചൈനയില്‍ നടന്ന വേള്‍ഡ്‌ കപ്പില്‍ എയര്‍ റൈഫിള്‍ സ്വര്‍ണം നേടിയ ഗഗന്‍ നരംഗിനും ലോക ചാമ്പ്യനായ അഭിനവ്‌ ബിന്ദ്രയ്‌ക്കും ഇപ്പോഴത്തെ ഫോമില്‍ ഒളിമ്പിക്‌സ്‌ മെഡല്‍ നേടാവുന്നതേ ഉള്ളൂ. ഗഗന്‍ നരംഗ് ലോക റാങ്കിംഗില്‍ എട്ടാമതും അഭിനവ് ബിന്ദ്ര പതിനേഴാമതുമാണ്.

ട്രാപ്പ്‌ ഇവന്‍റില്‍ പരിചയ സമ്പന്നനായ മാനവ്‌ജിതും,വനിതകളുടെ എയര്‍ റൈഫിളില്‍ മല്‍സരിക്കുന്ന അവനീത്‌ കൗറും പ്രതീക്ഷ നല്‍കുന്നുണ്ട്‌. മാന്‍ഷേര്‍ സിങ്ങി‌ന്‍റെ മൂന്നാമത്തെ ഒളിമ്പിക്‌സാണിത്‌.

സമരേഷ്‌ ജങ്‌ രണ്ടിനത്തില്‍ മത്സരിക്കുന്നുണ്ട്‌ - എയര്‍ പിസ്റ്റളിലും ഫ്രീ പിസ്റ്റളിലും.ലോക റാങ്കിങ്ങില്‍ മാനവ് ജിത് സന്ധു ഇരുപത്തൊമ്പതാമതും സമരേഷ് ജങ് മുപ്പതാമതുമാണ്.

സഞ്‌ജീവി രജ്‌പുതും രണ്ടിനങ്ങളില്‍ മല്‍സരിക്കുന്നുണ്ട്‌ - ത്രീ പൊസിഷനിലും പ്രോണിലും. ഇവരെല്ല് മെഡല്‍ നേടാന്‍ കെല്‍പ്പുള്ളവര്‍ തന്നെ.


<< 1 | 2 
കൂടുതല്‍
ഒര്‍ലാന്‍ഡോ സെക്സിയസ്റ്റ് അത്‌ലറ്റ്
ബീജിംഗിലെ ആദ്യ മത്സരാര്‍ത്ഥി ബ്രസീല്‍
ഒളിമ്പിക്‍സ് ഉദ്ഘാടനം ഗംഭീരമാകും
മരുന്നടി: മോണിക്കയും പിടിയില്‍
ഒളിമ്പിക്‍സിനു സംഗീതവും
ഒളിമ്പിക്ദീപം അവസാന യാത്രയ്‌ക്ക്