പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ഒര്‍ലാന്‍ഡോ സെക്സിയസ്റ്റ് അത്‌ലറ്റ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒര്‍ലാന്‍ഡോ സെക്സിയസ്റ്റ് അത്‌ലറ്റ്
PROPRO
അലക്‍സാന്ദ്രാ ഒര്‍ലാന്‍ഡോ എന്ന പേര് ഒളിമ്പിക്‍സില്‍ അത്രയൊന്നും അറിയപ്പെടുന്നതല്ല. എന്നാല്‍ ഇനി ഈ താരത്തെ ചിലരെങ്കിലും ശ്രദ്ധിച്ചേക്കും. ഒളിമ്പിക്‍സിലെ ഏറ്റവും സെക്‍സിയസ്റ്റ് വനിത അലക്സാന്ദ്രയാണ്. ഒളിമ്പിക്‍സിലെ ഏറ്റവും സെക്‍സിയെസ്റ്റായ 50 താരങ്ങളെ കണ്ടെത്താന്‍ ഒരു ഇന്‍റര്‍നെറ്റ് മാസിക സംഘടിപ്പിച്ച ഓണ്‍ ലൈന്‍ പോളില്‍ ഒന്നാമത് എത്തിയത് അത്രയൊന്നും അറിയപ്പെടാതെ കിടന്ന കനേഡിയന്‍ റിതമിസ്റ്റിക് ജിംനാസ്റ്റിക് താരമാണ്.

ആദ്യ പത്തില്‍ എത്തിയിരിക്കുന്ന നാല് പേരും ടെന്നീസ് താരങ്ങളാണ്. ടെന്നീസ് താരങ്ങളും മൂന്ന് നീന്തല്‍ താരങ്ങളും സൈക്ലിംഗ്, ബാസ്ക്കറ്റ് ബോള്‍, വാട്ടര്‍ പോളോ താരവും എത്തി. ആറ് ഓസ്ട്രേലിയന്‍ താരങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ടെന്നീസ് സുന്ദരി മരിയാ ഷറപോവയും അമാന്ദാ ബേര്‍ഡ് എന്നിവരെ പിന്നിലാക്കിയാണ് അലക്സാന്ദ്ര ഒന്നാമതെത്തിയത്.

ഒളിമ്പിക്‍സ് നഷ്ടമായ ഷറപോവ രണ്ടാമത് എത്തിയപ്പോള്‍ ഹംഗേറിയന്‍ വാട്ടര്‍ പോളോ താരം റിതാ ഡ്രാവുസ് മൂന്നാമതും എത്തി. ഉക്രയിന്‍റെ ടെന്നീസ് താരം അലോണ ബൊണ്ടാരെങ്കോ അമേരിക്കയുടെ ഹോട്ട് നീന്തല്‍ താരം അമാന്താ ബേഡിനെ പിന്നിലാക്കി നാലാമതെത്തി. തൊട്ടു പിന്നില്‍ സെര്‍ബിയന്‍ ടെന്നീസ് താരം ജലനാ ജാങ്കോവിക്കാണ്.

ഓസ്ട്രേലിയന്‍ ബാസ്ക്കറ്റ്ബോള്‍ താരം ലൌറന്‍ ജാക്സണ്‍, ബ്രിട്ടന്‍റെ സൈക്ലിംഗ് സുന്ദരി വിക്ടോറിയാ പെന്‍ഡേല്‍ടണ്‍, അടുത്ത കാലത്ത് കാമുകന്‍ സുള്ളിവനുമായി പിരിഞ്ഞ ഓസ്ട്രേലിയന്‍ നീന്തല്‍ താരം സ്റ്റെഫാനി റൈസ്, ഫ്രഞ്ച് ടെന്നീസ് താരം തത്യാനാ ഗോളോവിന്‍ എന്നിവരാണ് ശേഷിക്കുന്ന ആറ് മുതല്‍ പത്ത് സ്ഥാനം അലങ്കരിക്കുന്നവര്‍.

പോള്‍വാള്‍ട്ട് ഇതിഹാസം റഷ്യയുടെ ഇസിന്‍ബയേവ പത്തൊമ്പതാമതായി. രണ്ട് തവണ ലോക ഫുട്ബോളറായ ബ്രസീലിന്‍റെ വനിതാ ഫുട്ബോള്‍ താരം മാര്‍ത്ത ഇരുപത്തൊന്നാം സ്ഥാനത്തുണ്ട്. പ്രഖ്യാപിത സുന്ദരി സെര്‍ബിയയുടെ ഒന്നാം നമ്പര്‍ ടെന്നീസ്താരം അന്നാ ഇവാനോവിക്കിനെ ഫ്രഞ്ച് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരം ക്രിസ്റ്റീനാ ആരണ്‍ പിന്നിലാക്കി. 28, 29 സ്ഥാനത്തായിരുന്നു ഇരുവരും.

പ്രത്യേക വിഭാഗം തരം തിരിച്ചാല്‍ ടെന്നീസ് താരങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യമുള്ള പട്ടികയില്‍ അമേരിക്കന്‍ താരങ്ങളായ സറീനാ വില്യംസ് വീനസ് വില്യംസ് എന്നിവരും എത്തി. സറീന നാല്‍പ്പത്തിമൂന്നാമതും വീനസ് നാല്‍പ്പത്തിയേഴാമതുമാണ്. അമേരിക്കയുടെ നീന്തല്‍താരം ദാരാ ടോറസാണ് അമ്പതാമത് എത്തിയിരിക്കുന്ന താരം. അതേ സമയം ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ പട്ടികയില്‍ തെരഞ്ഞെടുക്കപ്പെട്ടില്ല.
കൂടുതല്‍
ബീജിംഗിലെ ആദ്യ മത്സരാര്‍ത്ഥി ബ്രസീല്‍
ഒളിമ്പിക്‍സ് ഉദ്ഘാടനം ഗംഭീരമാകും
മരുന്നടി: മോണിക്കയും പിടിയില്‍
ഒളിമ്പിക്‍സിനു സംഗീതവും
ഒളിമ്പിക്ദീപം അവസാന യാത്രയ്‌ക്ക്
ഒളിമ്പിക്‍സ് ദീപം ബീജിംഗിലേക്ക്