ചൈനീസ് സംസ്ക്കാരവും പാരമ്പര്യവും സമ്മേളിക്കുന്ന വര്‍ണ്ണാഭമായ ചടങ്ങുകള്‍ ലോകകായികമേളയുടെ ഉദ്ഘാടന പരിപാടികള്‍ക്ക് നിറം പകരും. രണ്ട് ദിവസം മാത്രം മുന്നില്‍ നില്‍ക്കേ ഒളിമ്പിക്‍സ് ഉദ്ഘാടന പരിപാടികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ സംഘാടക സമിതി ഔദ്യോഗികമായി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
എട്ടിന്‍റെ മാന്തിക കണക്കുകള്‍ വരുന്ന 2008 ഓഗസ്റ്റ് 8 ന് രാത്രി 8 മണിക്ക് നടക്കുന്ന് ഉദ്ഘാടന ചടങ്ങിനും മുമ്പും പിമ്പുമായി മൂന്നര മണിക്കൂറാണ് പരിപാടി നീളുക. ചടങ്ങിനു മുന്നോടിയായി 75 മിനിറ്റ് നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ വൈകുന്നേരം 7 മണിക്ക് അരങ്ങേറും. രാജ്യത്തുടനീളമായി 28 സംഘങ്ങള്‍ ഒരു മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ രാജ്യത്തിന്‍റെ പൌരാണികവും സാംസ്ക്കാരികവുമായ കലാപരിപാടികള്‍ നടത്തും.
ഉദ്ഘാടന ചടങ്ങിനു ശേഷമുള്ള കലാപരിപാടികളില്‍ ഒളിമ്പിക് ആചാരങ്ങളും പാരമ്പര്യങ്ങളും പ്രതിഫലിപ്പിക്കും. രണ്ടര മണിക്കൂര്‍ ഈ പരിപാടി നീണ്ടു നില്‍ക്കും. ചൈനയുടെ പ്രസിഡന്‍ഡ് ഹു ജിന്‍റാവോയുടെ ഉദ്ഘാടന പ്രഖ്യാപനം, രണ്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കായിക താരങ്ങളുടെ പരേഡ് എന്നിവയും ഇതില്‍ ഉണ്ടാകും. അതിനു ശേഷം പങ്കാളികളാകുന്ന 205 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒളിമ്പിക്സ് വേദിയില്‍ എത്തും.
ചടങ്ങിന്‍റെ പ്രധാന ആകര്‍ഷണം ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കലാകാരന്‍മാരുടെ പരിപാടികള്‍ തന്നെ. ഇത് രണ്ട് ഭാഗമായിട്ടാണ്. ചൈനയുടെ പ്രാചീന സംസ്ക്കാരത്തെ വെളിവാക്കുന്നതും ആധുനിക മുഖത്തെ തുറന്നു കാട്ടുന്നതുമായ ഈ പരിപാടികള്‍ക്ക് ഒടുവിലാണ് തീം സോംഗ് ആലാപനം. ചൈനക്കാരി ലിയൂ ഹുവാനും ബ്രിട്ടീഷുകാരി സാറാ ബ്രൈറ്റ്മാനും ചേര്‍ന്നാണ് ഒളിമ്പിക്‍സ് തീം സോംഗ് ആലപിക്കുന്നത്.
|