ഇന്ത്യന്‍ ഭാരോദ്വഹന താരം മോണിക്കാ ദേവിയും മരുന്നടിക്ക് പിടിയിലായി. ഒളിമ്പിക്‍സ് തുടങ്ങാന്‍ ഒരു ദിവസം മാത്രം നില്‍ക്കെയാണ് മോണിക്കയുടെ മരുന്നടി പിടിക്കപ്പെട്ടത്. ഇതോടെ ബീജിംഗ് ഒളിമ്പിക്‍സിനുള്ള ടീമില്‍ നിന്നും മോണിക്കയെ പുറത്താക്കി. 65 കിലോ വിഭാഗത്തിലായിരുന്നു ഇന്ത്യന്‍ താരം മത്സരിക്കാനിരുന്നത്.
ഇന്ത്യന്‍ ഭാരോദ്വഹന ഫെഡറേഷന്‍ ഷൈലജാ പൂജാരിയെ മറികടന്നായിരുന്നു മോണിക്കാദേവിക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നല്‍കിയത്. 2006 കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ ജേതാവാണ് ഭാരോദ്വഹനത്തിന്‍റെ ജപ്പാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡലും രണ്ട് വെങ്കലവും കണ്ടെത്തിയ താരമാണ് മോണിക്ക.
ദേശീയ ഡോപ് ടെസ്റ്റ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് താരം മരുന്നടിച്ചതായി തെളിഞ്ഞത്. മോണിക്കയെ ടീമിലേക്ക് തെരഞ്ഞെടുത്തത് തന്നെ വിവാദമായിരുന്നു. പൂനെയിലും ബാംഗ്ലൂരിലുമായി നടത്തിയ ട്രയല്‍സില്‍ ഷൈലജാ പൂജാരിയെ മറികടന്നായിരുന്നു മോണിക ടീമില്‍ എത്തിയത്. ഇതോടെ മോണിക്കയ്‌ക്കും പകരക്കാര്‍ വരും.
|