പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ഒളിമ്പിക്‍സിനു സംഗീതവും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിമ്പിക്‍സിനു സംഗീതവും  Search similar articles
PTIPTI
ബീജിംഗ് ഒളിമ്പിക്‍സിലെയും പാരാളിമ്പിക്‍സിലെയും മെഡല്‍ദാന ചടങ്ങിനുള്ള സംഗീതം പുറത്തിറക്കി. നാലു ഭാഗങ്ങളായിട്ടാണ് മെഡല്‍ദാന ചടങ്ങില്‍ സംഗീതത്തിന്‍റെ പശ്ചാത്തലം ഉണ്ടാകുക. പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ ബീജിംഗ് ഒളിമ്പിക് കമ്മറ്റി ഓഫ് ഗെയിം‌സിന്‍റെ സാംസ്ക്കാരിക പരിപാടി തലവന്‍ സൂ ഡോംഗ് മിംഗ് വ്യക്തമാക്കി.

25 സെക്കന്‍ഡുകള്‍ നീണ്ടു നില്‍ക്കുന്ന മെലഡികളാകും ഉണ്ടാകുക. ചടങ്ങിനായി മാര്‍ച്ച് ചെയ്യുമ്പോള്‍, മെഡല്‍ ദാന ചടങ്ങ് നടക്കുമ്പോള്‍, അതിനു ശേഷം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായും കായിക പ്രദര്‍ശനത്തിലുമാണ് സംഗീതം മുഴങ്ങുക. ജേതാക്കള്‍ മാര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യത്തേത് മുഴങ്ങും. മെഡല്‍ ദാനം നടക്കുമ്പോഴാണ് അടുത്തത്. മൂന്നാമത്തേത് അത്‌ലറ്റുകള്‍ തിരിച്ചു പോകുമ്പോള്‍. ഒളിമ്പിക്‍സിലെ 302 മെഡല്‍ ദാനത്തിലും പാരാളിമ്പികിലെ 472 മെഡല്‍ ദാനത്തിലും ഇത് മുഴങ്ങും. ഒളിമ്പിക്‍സിലെയും പാരാളിമ്പിക്‍സിലെയും കായിക എക്‍സിബിഷനിലും സംഗീതം മുഴങ്ങും.

ചൈനയില്‍ നന്നായി അറിയപ്പെടുന്ന സംഗീതജ്ഞന്‍ ടാന്‍ ഡനും മറ്റ് രണ്ട് പ്രമുഖരും ചേര്‍ന്നാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. വാംഗ് ഹെഷെംഗ്, പിയാനോ വിദഗ്ദനായ സ്വീഡിഷ് സംഗീതജ്ഞന്‍ റോബര്‍ട്ട് വെല്‍‌സ് എന്നിവരാണ് മറ്റുള്ളവര്‍. ചടങ്ങിനു ശേഷം അത്‌ലറ്റുകള്‍ മടങ്ങുമ്പോഴുള്ള സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് വാംഗ് ഷെംഗാണ്.

കായിക പ്രദര്‍ശനത്തിനുള്ള സംഗീതം നല്‍കുന്നതിലേക്കാണ്‍ വെല്‍‌സിന്‍റെ സഹായം. ചടങ്ങിലെ പ്രധാന ഭാഗങ്ങളെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത് ടാന്‍ തന്നെയാണ്. കോപ്പ ഉപയോഗിച്ചുള്ളതും കല്ലുകള്‍ ഉപയോഗിച്ചിള്ളതുമായ ചൈനയിലെ പരമ്പരാഗത ശൈലിയിലുള്ള സംഗീതമാണ് പ്രധാനമായും മെഡല്‍ ദാന ചടങ്ങിനായി ടാന്‍ ഉപയോഗിച്ചിരിക്കുന്നത്.

പ്രമുഖ സംഗീതജ്ഞന്‍ വാങ് ഹെഷെംഗാണ് എല്ലാ സംഗീതവും റെക്കോഡ് ചെയ്തിരിക്കുന്നത്. ബീജിംഗ് ഒളിമ്പിക് കമ്മറ്റി ഓഫ് ഗെയിംസ് ലോകത്തുടനീളമായി മെഡല്‍ ദാനത്തിനുള്ള സംഗീതം ക്ഷണിച്ചിരുന്നു. അതില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 21 എന്‍‌ട്രിയില്‍ നിന്നും പ്രത്യേക പാനലായിരുന്നു സംഗീതം തെരഞ്ഞെടുത്തത്.

കൂടുതല്‍
ഒളിമ്പിക്ദീപം അവസാന യാത്രയ്‌ക്ക്
ഒളിമ്പിക്‍സ് ദീപം ബീജിംഗിലേക്ക്
ഒളിമ്പിക്‍സിലെ ഗ്ലാമര്‍ നഷ്ടങ്ങള്‍
ചൈന സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നു
പതാക രാത്തോഡ് വഹിക്കും
ബീജിംഗ് പാചകം പഠിക്കുന്നു