പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ചൈന സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചൈന സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നു  Search similar articles
PROPRO
അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ വികൃതമാക്കപ്പെട്ട മുഖം ഒളിമ്പിക്‍സ് എത്തിയതോടെ മിനുക്കാനുള്ള നീക്കങ്ങള്‍ ചൈന ശക്തമാക്കി. ഒളിമ്പിക്‍സ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ പല പ്രശ്‌നങ്ങളുടെ പേരില്‍ ചൈനയിലേക്ക് എത്താന്‍ വിദേശികള്‍ മടി കാണിക്കുന്നത് ചെറിയ തോതില്‍ ബീജിംഗിനെ അമ്പരപ്പിക്കുകയാണ്.

തിബറ്റന്‍ പ്രശ്‌നങ്ങള്‍ ഒളിമ്പിക് ദീപ പ്രയാണത്തിനിടയില്‍ ലോകത്തുടനീളം ഉണ്ടായ പ്രശ്‌നങ്ങളും സുരക്ഷാ ഭീതി, വിസാ നിരോധനം പോലെയുള്ള പലതരം പ്രശ്‌നങ്ങള്‍ എത്ര ബാധിച്ചു എന്നറിയാന്‍ ബീജിംഗിലെ ഹോട്ടല്‍ ഉടമകളോടും എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരോടും ചോദിച്ചാല്‍ മനസ്സിലാകും. ഒളിമ്പിക്‍സിനു മുമ്പായി ബീജിംഗില്‍ എത്തുമെന്ന് പ്രതീക്ഷിച്ച സഞ്ചാരികളുടെ എണ്ണത്തിന്‍റെ നാലിലൊന്നു പോലും എത്തിയിട്ടില്ലെന്നത് ഇവരെ ആശങ്കപ്പെടുത്തുന്നു.

ഭീതി പ്രധാനമായും ബാധിക്കുന്നത് ബീജിംഗിലെ നക്ഷത്ര ഹോട്ടലുകളെയാണ്. ഹോട്ടല്‍ ഉടമകള്‍ പറയുന്നത് ഒളിമ്പിക്‍സ് അടുത്തെത്തിയിട്ടും ശരാശരിയില്‍ പകുതി താഴെ മുറികളെ ഇതില്‍ ബുക്ക് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നാണ്. പത്ത് മുറികള്‍ പോലും തികച്ച് ബുക്ക് ചെയ്യപ്പെടാത്ത നക്ഷത്ര ഹോട്ടലുകളും ബീജിംഗില്‍ ഉണ്ടെന്നും കണക്കുകള്‍ പറയുന്നു.

വിദേശികളില്‍ ചൈനയുടെ പ്രതിഛായ തെറ്റായിട്ടാണ് ലഭിച്ചിരിക്കുന്നതെന്നും എന്നാല്‍ സുരക്ഷാഭീതി തെല്ലും വേണ്ടെന്നും സഞ്ചാരികള്‍ക്ക് ഉറപ്പ് നല്‍കുകയാണ് വിനോദ സഞ്ചാര വകുപ്പ്. പരസ്യങ്ങളിലൂടെ ചൈനയുടെ നല്ല മുഖം ലോകത്തിനു മുന്നില്‍ എത്തിക്കുന്നതാണ് ഒരു മാര്‍ഗ്ഗമായി പറയുന്നത്. ലോകത്തുടനീളം ഇത്തരം പ്രശ്‌നം ഉള്ളതിനാല്‍ വിദേശികളില്‍ സുരക്ഷാ ഭീതി ഉണ്ടാകുക സ്വാഭാവികമാണെന്ന് ചൈനീസ് ടൂറിസം വിഭാഗത്തിലെ ഓഫീസര്‍മാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായെന്നു പറയപ്പെടുന്ന സിംജിയാംഗ് പടിഞ്ഞാറ് അകലെ മാറിയാണെന്ന് ചൈനയുടെ ടൂറിസ്റ്റ് ഓഫീസര്‍മാര്‍ പറയുന്നു. എന്നാല്‍ ഇതെല്ലാം വെറും ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണെന്നും അടിസ്ഥാനപരമായി ചൈന ഒരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനത്തെ ഒരു തരത്തിലും ബാധിക്കാനിടയില്ലെന്നും ടൂറിസം വിഭാഗം ഉറപ്പ് നല്‍കുന്നു.

എന്നിരുന്നാലും ഒളിമ്പിക്‍സിനെ ചുറ്റിപ്പറ്റി ചില ഭീതികള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഒളിമ്പിക്‍സില്‍ ചൈന രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കിയിരിക്കുന്നത് ചൈനയിലെ ഇസ്ലാമിക ഗ്രൂപ്പായ ഉയിഗര്‍സിനെ ഭയന്നാണ്. ഈസ്റ്റ് തുര്‍ക്കിസ്ഥാനു വേണ്ടി പോരാട്ടം നടത്തുന്ന ഗ്രൂപ്പും ഒളിമ്പിക്‍സിനെ ലക്‍‌ഷ്യമിട്ടേക്കാമെന്ന് ഒഫീഷ്യലുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഉയിഗര്‍ ഇസ്ലാമിക മേഖലയായി ദിംജിയാംഗിലെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തെ തുടര്‍ന്ന് 16 പോലീസുകാര്‍ തിങ്കളാഴ്ച മരണമടഞ്ഞിരുന്നു.
കൂടുതല്‍
പതാക രാത്തോഡ് വഹിക്കും
ബീജിംഗ് പാചകം പഠിക്കുന്നു
ജമൈക്കയും ബഹാമസും കാത്തിരിക്കണം
ദാനാ ഹുസൈന്‍ കാത്തിരിക്കുന്നു
ഒളിമ്പിക്‍സ് സോക്കര്‍ താരസമ്പുഷ്ടം
ഒളിമ്പിക്‍സിലെ ഇതിഹാസങ്ങള്‍