കഴിഞ്ഞ ഒളിമ്പിക്‍സില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ ഷൂട്ടിംഗ് താരം രാജ്യവര്‍ദ്ധന്‍ രാത്തോഡ് ബീജിംഗില്‍ ഇന്ത്യയുടെ പതാക വാഹകനാകും.
ഐകകണ്ഠ്യേനെയായിരുന്നു ഓഗസ്റ്റ് 8 നു നടക്കുന്ന ഉദ്ഘാടനത്തില്‍ ഇന്ത്യന്‍ പതാകയേന്താനുള്ള കാര്യത്തിലെ തീരുമാനം വന്നത്. മാഞ്ചസ്റ്ററില്‍ 2006ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും റാത്തോഡായിരുന്നു പതാകയേന്തിയത്.
ഏതന്‍സ് ഒളിമ്പിക്‍സിലെ ഷൂട്ടിംഗില്‍ വെള്ളി നേടിയ താരം ബീജിംഗിലും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്. കഴിഞ്ഞ ഒളിമ്പിക്‍സില്‍ ഇന്ത്യന്‍ പതാക വഹിച്ച അഞ്ജു ബോബി ജോര്‍ജ്ജും ടീമിലുണ്ട്.
സൈന്യത്തില്‍ ലെഫ്. കേണല്‍ പദവിയിലുള്ള റാത്തോഡ് ആതന്‍സില്‍ ഡബിള്‍ ട്രാപ് ഇനത്തിലാണ് വെള്ളി മെഡല്‍ നേടിയത്. ഇക്കുറിയും ഇന്ത്യ മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ഷൂട്ടര്‍മാരില്‍ റാത്തോഡുണ്ട്.
|