പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ഒളിമ്പിക്‍സ് സോക്കര്‍ താരസമ്പുഷ്ടം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിമ്പിക്‍സ് സോക്കര്‍ താരസമ്പുഷ്ടം  Search similar articles
PROPTI
ഒളിമ്പിക്‍സിലേക്ക് താരങ്ങളെ വിട്ടുകൊടുക്കാന്‍ യൂറോപ്യന്‍ ക്ലബ്ബുകള്‍ തയ്യാറാകുകയോ ആകാതിരിക്കുകയോ ചെയ്യട്ടെ. എന്നാല്‍ ഒളിമ്പിക്‍സ് ഗെയിമുകളില്‍ ഏറ്റവും ശ്രദ്ധ കവരുന്ന ഇനങ്ങളില്‍ ഒന്നായ സോക്കര്‍ മത്സരങ്ങളില്‍ ആരവം നിറയുമെന്ന് ഉറപ്പാണ്. ലോക ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളില്‍ കുറെപ്പേരെങ്കിലും ബീജിംഗില്‍ ഉണ്ട്.

ബീജിംഗില്‍ കളിക്കുന്നവരില്‍ ഏറ്റവും താരമൂല്യം ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോയ്‌ക്കും അര്‍ജന്‍റീനയുടെ ലയണേല്‍ മെസ്സിക്കും തന്നെയാണ്. താരത്തെ വിട്ടു തരില്ലെന്ന കടും പിടുത്തം ഫിഫയുടെ ഇടപെടലോടെ അര്‍ജന്‍റീനയ്‌ക്ക് തുണയായി. 23 വയസ്സില്‍ താഴെയുള്ള കളിക്കാരെ അന്താരാഷ്ട്ര മത്സരത്തില്‍ വിട്ടു കൊടുക്കണമെന്ന നിയമമാണ് ബാഴ്‌സ്യ്ക്ക് എതിരായി തീര്‍ന്നത്. അര്‍ജന്‍റീനയ്‌ക്കായി മെസ്സിയുടെ മാജിക്കുകള്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

അര്‍ജന്‍റീനയ്‌ക്ക് സെര്‍ജി അഗ്യൂറോ, യുവാന്‍ റോമന്‍ റിക്വല്‍മേ, ഫെര്‍ണാണ്ടോ ഗാഗോ, ലിവര്‍പൂള്‍ താ‍രം ഹാവിയര്‍ മസ്ക്കരാനെസ് എന്നിങ്ങനെ മികച്ച നിരയാണുള്ളത്.

ഒളിമ്പിക്‍സില്‍ ഇതുവരെ സ്വര്‍ണ്ണം നേടിയിട്ടില്ലാത്ത ബ്രസീലിനായി അലക്‍സാണ്ടര്‍ പാറ്റോ എന്ന അത്ഭുത ബാലന്‍ റൊണാള്‍ഡീഞ്ഞോയ്‌ക്കൊപ്പം കളിക്കും. എ സി മിലാനിലേക്ക് കൂട് മാറിയതാണ് റൊണാള്‍ഡീഞ്ഞോയ്ക്ക് കളിക്കാന്‍ അവസരം ഒരുങ്ങിയത്. എന്നിരുന്നാലും ബ്രസീല്‍ ഇനിയും പ്രമുഖരെ വിട്ടു കിട്ടാതെ കാത്തിരിക്കുകയാണ്.

ജര്‍മ്മന്‍ ക്ലബ്ബുകളായ ഷാല്‍ക്കേയുടെയും വെര്‍ഡര്‍ ബ്രെമന്‍റെയും ബ്രസീലിയന്‍ താരങ്ങളായ ദിയഗോ, റാഫിനാ എന്നിവരെ ബ്രസീലിനു ഇതുവരെ ലഭിച്ചില്ല. അവസാന നിമിഷം വരെ അവരെ കാത്തിരിക്കുകയാണ് ബ്രസീല്‍. പരിശീലകന്‍ ഡുംഗയ്‌ക്ക് ഇത് അഭിമാന പ്രശ്‌നം കൂടിയാണ്. 2000 ലക്‍സം ബര്‍ഗോയ്‌ക്ക് പണി പോയത് ഒരു പക്ഷേ ദുംഗ ഓര്‍മ്മിച്ചേക്കും.

സമാന ഗതിയാണ് അമേരിക്കന്‍ താരം ഫ്രെഡി അഡുവിനും എന്നിരുന്നാലും 99 ശതമാനവും താന്‍ ഒളിമ്പിക്‍സില്‍ കളിക്കുമെന്ന് അഡു ചങ്കൂറ്റം കൊള്ളുന്നു. യൂറൊപ്പിലെ ശക്തികളായി നെതര്‍ലന്‍ഡും ഇറ്റലിയും കളിക്കുമ്പോള്‍ ആ‍ഫ്രിക്കയില്‍ നിന്നും 1996 ലെ സ്വര്‍ണ്ണം നേടിയ നൈജീരിയയും കാമറൂണും കളിക്കുന്നുണ്ട്.
കൂടുതല്‍
ഒളിമ്പിക്‍സിലെ ഇതിഹാസങ്ങള്‍
സലാസി അവസാന അങ്കത്തിന്
വിവാദങ്ങള്‍ ഒഴിയാതെ ബീജിംഗ്
ഡൈവിംഗ്: ചൈനയ്‌ക്ക് പ്രതീക്ഷ
ഒളിമ്പിക്‍സ്: ഉദ്ഘാടന രഹസ്യം പൊളിഞ്ഞു
റഷ്യന്‍ അത്ല‌‌റ്റിക്സില്‍ കാര്‍മേഘം